ആർ.എസ്.എസ് നേതാവും 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എമ്മിലേക്ക്
text_fieldsആർ.എസ്.എസ് നേതാവിെനയും 25 കോണ്‍ഗ്രസ് പ്രവര്‍ത്തകെരയും സി.പി.എമ്മിലേക്ക് ജില്ല സെക്രേട്ടറിയറ്റംഗം എന്‍. രതീന്ദ്രന്‍ പതാക നല്കി സ്വീകരിക്കുന്നു
വെള്ളറട: ആർ.എസ്.എസ് നേതാവും 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എമ്മിലേക്ക്. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയും ആർ.എസ്.എസ് പ്രവര്‍ത്തകനുമായ ശ്രീരാഗം ശ്രീകാന്തും മഹിള കോണ്‍ഗ്രസ് നേതാവ് ഷൈലജ ഉള്‍പ്പെടെ ഒറ്റശേഖരമംഗലം മണക്കാല പ്രദേശത്തെ 25 കോണ്‍ഗ്രസ് കുടുംബങ്ങളും സി.പി.എമ്മുമായി സഹകരിക്കും.
ഒറ്റശേഖരമംഗലത്തുനടന്ന മേഖല കണ്‍വെന്‍ഷനില്‍ ജില്ല സെക്രേട്ടറിയറ്റംഗം എന്‍. രതീന്ദ്രന്‍ പതാക നല്കി സ്വീകരിച്ചു. വെള്ളറട ഏരിയ സെക്രട്ടറി സി.കെ. ശശി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.

