മണ്ണന്തലയില്‍ വീടുകളിലെ കവര്‍ച്ച; പ്രതി അറസ്റ്റില്‍
text_fieldsമണ്ണന്തല: മണ്ണന്തലക്ക് സമീപം ഒരുവാതില്ക്കോണത്തുളള അടച്ചിട്ടിരുന്ന രണ്ട് വീടുകളില്‍ നിന്നായി 25 പവനോളം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി പാലവിളൈ പുതുവല്‍ പുത്തന്‍വീട്ടില്‍ സെല്‍വരാജിനെ (47) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10 ന് വെളളിയാഴ്ച മണ്ണന്തല ഒരുവാതില്ക്കോണം സ്വദേശി ശ്രീകുമാറിന്റെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ സമീപത്തുളള ഒരുവാതില്ക്കോണം പറപ്പളളി വീട്ടില്‍ ജോസിന്റെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 പവന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തിരുന്നു.
ശ്രീകുമാറിന്റെ വീടിനു സമീപത്തെ നിരീക്ഷണ കാമറയില്‍ നിന്ന് പ്രതിയുടെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. മോഷ്ടാവുമായി ബന്ധമുളളവരുടെ വിവരം ലഭിക്കുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സെല്‍വരാജിനെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

