തേവൻപാറ മുസ്ലിം പള്ളിയിൽ മോഷണം
text_fieldsതൊളിക്കോട്: തേവൻപാറ മുസ്ലിം ജമാഅത്ത് പള്ളിയിൽ മോഷണം. സമീപത്തെ ചില വീടുകളിൽ മോഷണ ശ്രമവും നടന്നു. ചൊവ്വാഴ്ച രാത്രിയാണ് പള്ളിയിൽ മോഷണം നടന്നത്. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പള്ളിക്കുള്ളിൽ സൂക്ഷിച്ച സംഭാവനപ്പെട്ടിയും കവർന്നു. പള്ളിയിൽ അന്നേ ദിവസം മതപ്രഭാഷണം നടക്കുകയായിരുന്നു. രാത്രി 11 ഓടെയാണ് അവസാനിച്ചത്. ഇതിനുശേഷമാണ് പള്ളി പൂട്ടിയത്.
പള്ളിയിൽനിന്ന് എടുത്ത സംഭാവനപ്പെട്ടി സമീപത്തെ വീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഈ വീട്ടിലും മോഷണശ്രമം നടന്നു. മറ്റൊരു വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. കുട്ടി ഉണർന്ന് നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വിതുര പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

