പ്രധാനമന്ത്രിയെ സ്വീകരിക്കാൻ റോഡ് ഷോ
text_fieldsനരേന്ദ്രമോദി
തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോൾ റോഡ് ഷോ ഉൾപ്പെടെ ഒരുക്കി വൻ സ്വീകരണം നൽകുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അറിയിച്ചു. രാവിലെ 11 ന് പുത്തരിക്കണ്ടം മൈതാനിയിൽ കാൽ ലക്ഷം പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തും. വികസിത തിരുവന്തപുരത്തിന്റെ ബ്ലൂപ്രിന്റ് മേയര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് നരേന്ദ്രമോദി അവതരിപ്പിക്കുന്നത്. കേരളത്തിനനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാണ് റെയില്‍വേയുടെ പരിപാടി നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തിച്ചേരുക. ഇവിടെ പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അടക്കുമുള്ള പരിപാടിക്ക് ശേഷമായിരിക്കും പാര്‍ട്ടിയുടെ സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

