കഴക്കൂട്ടം: ചെമ്പഴന്തി അണിയൂരിൽ നിയന്ത്രണംവിട്ട റോഡ്റോളർ വീടിെൻറ ചുമരിൽ ഇടിച്ചുകയറി. ശേഷം തൊട്ടടുത്ത തയ്യൽക്കടയിലും ഇടിച്ചു. തയ്യൽ കടയുടമ തങ്കമണിക്ക് (53) പരിക്കേറ്റു. തലക്ക് പരിക്കേറ്റ അണിയൂർ സ്വദേശി തങ്കമണിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടെ റോളറാണ് നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്.
ചെമ്പഴന്തിയിൽ ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലേക്ക് പോകവെയാണ് നിയന്ത്രണംവിട്ട് ഇടതുവശത്തുള്ള ബിജുവിെൻറ വീട്ടിലേക്ക് ഇടിച്ചുകയറിയത്. റോളർ ഉടമസ്ഥനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.