Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോ​ഡ് ഇ​ടി​ഞ്ഞു;...

റോ​ഡ് ഇ​ടി​ഞ്ഞു; പൊ​ന്മു​ടി പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു

text_fields
bookmark_border
റോ​ഡ് ഇ​ടി​ഞ്ഞു; പൊ​ന്മു​ടി പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു
cancel
camera_alt

പൊ​ന്മു​ടി റോ​ഡ് ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ൽ

വി​​തു​​ര: റോ​​ഡി​​ന്റെ അ​​വ​​ശേ​​ഷി​​ച്ച ഭാ​​ഗം​​കൂ​​ടി ഇ​​ടി​​ഞ്ഞ​​തോ​​ടെ തെ​​ക്ക​​ന്‍ കേ​​ര​​ള​​ത്തി​​ലെ പ്ര​​ധാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ പൊ​​ന്മു​​ടി പൂ​​ർ​​ണ​​മാ​​യും ഒ​​റ്റ​​പ്പെ​​ട്ടു. പ​​ന്ത്ര​​ണ്ടാ​​മ​​ത്തെ ഹെ​​യ​​ർ​​പി​​ൻ വ​​ള​​വി​​ലാ​​ണ് റോ​​ഡ് പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്ന​​ത്. നേ​​ര​​ത്തേ ഇ​​ടി​​ഞ്ഞ​​തി​​ന്‍റെ ബാ​​ക്കി​​യു​​ള്ള റോ​​ഡാ​​ണ് ഇ​​ടി​​ഞ്ഞു​​വീ​​ണ​​ത്.

ക​​ഴി​​ഞ്ഞ മാ​​സം റോ​​ഡ് ത​​ക​​ർ​​ന്ന​​തോ​​ടെ പൊ​​ന്മു​​ടി അ​​ട​​ച്ചി​​രു​​ന്നു. ഇ​​നി​​മു​​ത​​ൽ 12ാം വ​​ള​​വി​​ന് മു​​ക​​ളി​​ലേ​​ക്ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ക​​ട​​ന്നു പോ​​കാ​​നാ​​യി​​ല്ല. തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക്കു​​ശേ​​ഷം പെ​​യ്ത മ​​ഴ​​യി​​ലാ​​ണ് റോ​​ഡ് പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്ന​​ത്. തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും പൊ​​ന്മു​​ടി പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന പൊ​​ലീ​​സു​​കാ​​ർ​​ക്കും പൊ​​ലീ​​സി​​ന്റെ വ​​യ​​ർ​​ലെ​​സ് സ്റ്റേ​​ഷ​​നി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്കും കാ​​ൽ​​ന​​ട​​യാ​​യി മാ​​ത്ര​​മേ ഇ​​വി​​ടെ എ​​ത്തി​​ച്ചേ​​രാ​​നാ​​കൂ.

22 ഹെ​​യ​​ർ​​പി​​ൻ വ​​ള​​വു​​ക​​ളാ​​ണ് പൊ​​ന്മു​​ടി റോ​​ഡി​​ലു​​ള്ള​​ത്. ക​​ഴി​​ഞ്ഞ മാ​​സം ഭാ​​ഗി​​ക​​മാ​​യി ത​​ക​​ർ​​ന്ന റോ​​ഡ് അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ന്നാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ബാ​​ക്കി​​യു​​ണ്ടാ​​യി​​രു​​ന്ന ഭാ​​ഗം ഇ​​ടി​​ഞ്ഞ​​ത്. അ​​ന്ന് റോ​​ഡി​​ന്റെ നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്താ​​ൻ പൊ​​തു​​മ​​രാ​​മ​​ത്ത്​ മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ്‌ റി​​യാ​​സ് സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadponmudi road
News Summary - Road fell-Ponmudi was completely alone
Next Story