വെള്ളായണി കായലിന് പുനരുജ്ജീവനം
text_fieldsവെള്ളായണി തടാകം
തിരുവനന്തപുരം: വെള്ളായണി തടാകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും പുരോഗമിക്കുന്നു. തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഫ്ലോട്ടിങ് ബാര്‍ജ് ഉപയോഗിച്ചുള്ളതാണ് ഈ രീതി. അദാനി ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പുനരുദ്ധാരണം.
വെള്ളായണി തടാകത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും ജൈവ വൈവിധ്യവും കണക്കിലെടുത്ത് അദാനി ഫൗണ്ടേഷന് ഇക്കാര്യങ്ങളില്‍ പ്രാദേശിക സമൂഹം, സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ തുടങ്ങിയവയെ തുടര്‍ച്ചയായി പങ്കെടുപ്പിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നുണ്ട്.
ഇതുവരെയുള്ള പുരോഗതി നിലനിര്‍ത്താനും ഫൗണ്ടേഷന് പ്രാദേശിക പഞ്ചായത്തുകള്‍, എൻ.ജി.ഒ കള്‍, ഇവിടെ താമസിക്കുന്നവര്‍ എന്നിവരുമായി സഹകരിക്കും.

