വിയോഗവാർത്ത ശേഖരവുമായി റിട്ട. ഉദ്യോഗസ്ഥൻ
text_fieldsഭാര്ഗവന് ചരമ ഫോട്ടോ
ഡയറിയുമായി
ആര്യനാട്: കേന്ദ്ര ടെലികമ്മ്യൂണിക്കേഷനില്നിന്ന് വിരമിച്ച ഉഴമലയ്ക്കല്‍ പുളിമൂട് രജനി ഭവനില്‍ ഭാര്ഗ്ഗവന് (75) രാവിലെ ചൂടുചായക്കൊപ്പം ദിനപത്രത്തിൽ ആദ്യം നോക്കുന്നത് ചരമ വാര്‍ത്തകളാണ്. അതില്‍ തന്റെ സുഹൃത്തുക്കളുടെയോ, പരിചയക്കാരുടെയോ ബന്ധുക്കളുടെയോ, നാട്ടുകാരുടെയോ ഫോട്ടോ ഉണ്ടോ എന്നാണ് ആദ്യ നോട്ടം. അത്തരത്തില്‍ ഒരാളുടെ ചിത്രം കണ്ണില്‍പ്പെട്ടാല്‍ വിശദമായ വായനയായി.
തുടര്‍ന്ന് ആ വിവരം വീട്ടുകാരോടും ബന്ധുക്കളോടും പങ്കുവെക്കും. പിന്നീട് ഫോട്ടോ വെട്ടിയെടുത്ത് ചരമ ഫോട്ടോ ഡയറിയില്‍ ഒട്ടിച്ച് വച്ച് മരിച്ച തീയതി രേഖപ്പെടുത്തിവെക്കും. വര്ഷങ്ങളായിതുടരുന്ന ദിനചര്യ ഇപ്പോഴും തുടരുകയാണ് ഭാര്ഗ്ഗവന്. നാട്ടിലെ കര്ഷകന് മുതല്‍ മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുൽ കലാം വരെയുള്ളവരുടെ മരണം പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ നിന്ന് വെട്ടിയെടുത്ത ഫോട്ടോ ഒട്ടിച്ച് വച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചരമദിവസങ്ങള് ഓർമിച്ച് ആ വിവരം പങ്കുവെക്കുകയും ബന്ധുക്കള്‍ക്ക് ആശ്വാസമേകാൻ എത്താറുമുണ്ട്. ഈ വാര്‍ധക്യകാലത്ത് ഭാര്ഗ്ഗവന് കൃഷിയിലും സജീവമാണ്. വാഴയും പച്ചക്കറിയുമാണ് പ്രധാന കൃഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

