Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെങ്കൽചൂളയിലെ...

ചെങ്കൽചൂളയിലെ 'ചുള്ളന്മാർക്ക്' സ്നേഹാദരവ്

text_fields
bookmark_border
ചെങ്കൽചൂളയിലെ ചുള്ളന്മാർക്ക് സ്നേഹാദരവ്
cancel

തിരുവനന്തപുരം: സൂര്യ അഭിനയിച്ച അയൺ എന്ന ചിത്രത്തിലെ നൃത്തരംഗം അനുകരിച്ച് നൃത്തം ചെയ്ത് ഏറെ പ്രശംസ നേടിയ ചെങ്കൽചൂളയിലെ 12 കലാകാരന്മാർക്ക് സ്നേഹാദരവ് നൽകുന്നു. ആഗസ്​റ്റ്​ ഏഴിന്​ വൈകുന്നേരം അഞ്ചിന്​ തൈക്കാട് ഭാരത് ഭവൻ തിരുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരവും വി.കെ. പ്രശാന്ത് എം.എൽ.എ പ്രശസ്തിപത്രവും നൽകും.

പ്രേംനസീറി​െൻറ മകൻ ഷാനവാസ് പൊന്നാടയും ചാർത്തും. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിക്കും. വൈറലായ നൃത്തം കലാകാരന്മാർ വേദിയിൽ അവതരിപ്പിക്കും. പ്രേംനസീർ സുഹൃത്​സമിതി, ഭാരത് ഭവൻ എന്നിവ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chenkalchoola boys
News Summary - Respect for the chenkalchoola boys
Next Story