വാർത്ത സത്യസന്ധമായി റിപ്പോർട്ട് ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം പ്രസ് ക്ലബിലെ നവീകരിച്ച പ്രസ് കോൺഫറൻസ് ഹാൾ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ എന്നിവർ ചേർന്ന് മൺചെരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: നിർമിത ബുദ്ധിയെപോലെ നിർമിത വാർത്തകളുടെ കാലമാണെന്നും സത്യസന്ധമായി റിപ്പോർട്ട് ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ നവീകരിച്ച തിരുവനന്തപുരം പ്രസ് ക്ലബിലെ പ്രസ് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിറ്റർമാരില്ലാത്ത മാധ്യമലോകത്തേക്കാണ് കാലം കടന്നുപോകുന്നത്. അപ്പോൾ മാധ്യമപ്രവർത്തകർ ഉണ്ടാകുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എ. വിജയരാഘവൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ എന്നിവർ മൺചെരാതുകൾ തെളിച്ച് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സെക്രട്ടറി കെ.എൻ. സാനു സ്വാഗതവും കോഓഡിനേറ്റർ പി.ആർ. പ്രവീൺ നന്ദിയും പറഞ്ഞു. പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

