Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർതൃവീട്ടില്‍...

ഭർതൃവീട്ടില്‍ യുവതിയുടെ മരണം: ദുരൂഹതയെന്ന് ബന്ധുക്കള്‍

text_fields
bookmark_border
ഭർതൃവീട്ടില്‍ യുവതിയുടെ മരണം: ദുരൂഹതയെന്ന് ബന്ധുക്കള്‍
cancel
camera_alt

രാ​ജ​ല​ക്ഷ്മി

വെ​ള്ള​റ​ട: ഭ​ർ​തൃ​വീ​ട്ടി​ല്‍ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ള്‍. വ്യാ​ഴാ​ഴ്ച രാ​ത്രി കാ​ട്ടാ​ക്ക​ട മ​ഠ​ത്തി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ബി​നു​വി​െൻറ ഭാ​ര്യ രാ​ജ​ല​ക്ഷ്മി (ചി​ന്നു) ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​താ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യും രാ​ജ​ല​ക്ഷ്മി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ച്ചു. തു​ട​ര്‍ന്ന് വെ​ള്ള​റ​ട സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ല​ക്ഷ്മി​യു​ടെ അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ള്‍ രാ​ജ​ല​ക്ഷ്മി മ​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​ക​ള്‍ക്ക് വി​വാ​ഹ​സ​മ​യ​ത്ത് ന​ല്‍കി​യ സ്ത്രീ​ധ​നം കു​റ​ഞ്ഞു​പോ​യെ​ന്നും കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ രാ​ജ​ല​ക്ഷ്മി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ഇ​വ​ർ ആ​രോ​പി​ച്ചു. മ​ര​ണ​ശേ​ഷം ബി​നു​വും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​െ​ന​ത്താ​ത്ത​തും മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാ​ത്ത​തും ദു​രൂ​ഹ​ത​യേ​റു​ന്നു.

രാ​ജ​ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ശേ​ഷം ബി​നു ഒ​ളി​വി​ല്‍ പോ​യ​താ​യും മ​ര​ണ​ത്തി​നു ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradamysterious death
News Summary - Relatives say mystery behind Woman's death at husband's house:
Next Story