Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ പരിശോധന; തിരുവനന്തപുരത്ത്​ നിരക്ക്​ കുറച്ചില്ല

text_fields
bookmark_border
വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ പരിശോധന; തിരുവനന്തപുരത്ത്​ നിരക്ക്​ കുറച്ചില്ല
cancel

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളെ റാ​പി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് അ​മി​ത തു​ക. സം​സ്ഥാ​ന​ത്ത് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍.​ടി.​പി.​ആ​ര്‍ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​ച്ചെ​ങ്കി​ലും അ​ദാ​നി​ക്ക്​ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​യ​ർ​ന്ന നി​ര​ക്ക്​ തു​ട​രു​ന്നു.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 2490 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 1580 രൂ​പ​യാ​യി കു​റ​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ഇ​ത്​ ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം തു​ട​ങ്ങി​യ​തു​മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ റാ​പി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ കൂ​ടി​യ നി​ര​ക്കാ​ണ് ഈ​ടാ​ക്കി​വ​രു​ന്ന​തെ​ന്ന്​ പ്ര​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ക​രി​പ്പൂ​രി​ല്‍ 2490 രൂ​പ ഈ​ടാ​ക്കി​യി​രു​ന്ന​പ്പോ​ഴും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നേ​ര​ത്തേ ഈ​ടാ​ക്കി​യി​രു​ന്ന​ത് 3400 രൂ​പ​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് 2500 രൂ​പ​യാ​യി കു​റ​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​രി​ൽ നി​ന്ന്​ തോ​ന്നും​പ​ടി​യാ​ണ് ഇ​വി​ടെ പ​ണം ഇൗ​ടാ​ക്കു​ന്ന​ത്.

ചി​ല യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ 3000 രൂ​പ വ​രെ ഇൗ​ടാ​ക്കി​യെ​ന്ന്​ പ​രാ​തി​യു​ണ്ട്. ദു​ബൈ​യി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്ര​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റാ​പി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ പോ​കു​ന്ന​തും ദു​ബൈ​യി​ലേ​ക്കാ​ണ്. മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ടി​ക്ക​റ്റി​നൊ​പ്പം 950 രൂ​പ യൂ​സേ​ഴ്സ് ഫീ ​കൂ​ടി ന​ൽ​കി പോ​കേ​ണ്ടി​വ​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് റാ​പി​ഡ്​ പി.​സി.​ആ​റി​െൻറ പേ​രി​ല്‍ കൂ​ടു​ത​ല്‍ തു​ക ന​ല്‍കേ​ണ്ടി​വ​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ റാ​പി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ സ​ര്‍ക്കാ​ര്‍ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഇ​തി​െൻറ മ​റ​വി​ലാ​ണ് യാ​ത്ര​ക്കാ​രെ തോ​ന്നും പോ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റാ​പി​ഡ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് ക​രാ​ര്‍ നേ​ടി​യ ഏ​ജ​ന്‍സി നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്.

അ​മി​ത​നി​ര​ക്ക്​ ചോ​ദ്യം ചെ​യ്​​താ​ൽ യാ​ത്ര​മു​ട​ങ്ങു​മോ എ​ന്ന ഭ​യ​ത്തി​ല്‍ യാ​ത്ര​ക്കാ​ർ ചോ​ദി​ക്കു​ന്ന പ​ണം ന​ൽ​കി പോ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ മ​റ്റു​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍നി​ന്ന്​ ഇ​ര​ട്ടി​യി​ല​ധി​കം ടി​ക്ക​റ്റ് നി​ര​ക്കാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പ​റ​ക്കാ​ന്‍ എ​യ​ര്‍ലൈ​ന്‍സു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്്. ഇ​തി​നു പു​റ​മെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പ് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രി​ക്ക​ണം. അ​തി​ന് 500 രൂ​പ​യാ​ണ്​ ചെ​ല​വ്. ഇ​ത്​ ക​ഴി​ഞ്ഞാ​ണ്​ നാ​ലു മ​ണി​ക്കൂ​ര്‍ മു​മ്പ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി റാ​പി​ഡ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram airportRapid PCR testKerala News
News Summary - Rapid PCR test at the airport; In Thiruvananthapuram, the rates were not reduced
Next Story