Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ​യോ​ധി​ക​ക്കെ​തി​രെ...

വ​യോ​ധി​ക​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വ​യോ​ധി​ക​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

ശ്രീ​ക​ണ്ഠ​ൻ


തി​രു​വ​ന​ന്ത​പു​രം: വ​യോ​ധി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ആ​ന​യ​റ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​നെ​യാ​ണ് (72) പേ​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​രം നാ​ലോ​ടെ 76 വ​യ​സ്സു​ള്ള വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച്​ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ശം​ഖും​മു​ഖം അ​സി.​ക​മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട എ​സ്.​എ​ച്ച്.​ഒ റി​യാ​സ് രാ​ജ, എ​സ് ഐ​മാ​രാ​യ ര​തീ​ഷ്, സു​ധീ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ നി​ജി​ത്, നി​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​യ​തി​നെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptarrested
News Summary - rape attempt; man arrested
Next Story