Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവോട്ടിങ് മെഷീനുകളുടെ...

വോട്ടിങ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

text_fields
bookmark_border
voting machine
cancel

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടി​ങ് മെ​ഷീ​നു​ക​ളു​ടെ റാ​ന്‍ഡ​മൈ​സേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ​യു​ള്ള വോ​ട്ടി​ങ് മെ​ഷീ​നു​ക​ളാ​ണ് റാ​ന്‍ഡ​മൈ​സ് ചെ​യ്ത​ത്.

ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന റാ​ന്‍ഡ​മൈ​സേ​ഷ​ന്‍ പ്ര​ക്രി​യ​യി​ല്‍ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ജി​ല്ല ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ര്‍ജ്, അ​ഡീ​ഷ​ന​ല്‍ ജി​ല്ല മ​ജി​സ്ട്രേ​റ്റ് പ്രേം​ജി സി, ​പൊ​തു​നി​രീ​ക്ഷ​ക​ർ രാ​ജീ​വ് ര​ഞ്ജ​ന്‍, ആ​ഷീ​ഷ് ജോ​ഷി എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജി​ല്ല​യി​ല്‍ ര​ണ്ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 2730 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 1307 ഉം, ​ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 1423 ഉം ​പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്. ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ര്‍ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം, നേ​മം, പാ​റ​ശ്ശാ​ല, കോ​വ​ളം, നെ​യ്യാ​റ്റി​ന്‍ക​ര അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ള്‍പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ 4832 വോ​ട്ടി​ങ് മെ​ഷീ​നു​ക​ള്‍ റാ​ന്‍ഡ​മൈ​സ് ചെ​യ്തു.

വ​ര്‍ക്ക​ല, ആ​റ്റി​ങ്ങ​ല്‍, ചി​റ​യി​ന്‍കീ​ഴ്, നെ​ടു​മ​ങ്ങാ​ട്, വാ​മ​ന​പു​രം, അ​രു​വി​ക്ക​ര, കാ​ട്ടാ​ക്ക​ട അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ള്‍പ്പെ​ടു​ന്ന ആ​റ്റി​ങ്ങ​ല്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ 5257 വോ​ട്ടി​ങ് മെ​ഷീ​നു​ക​ളാ​ണ് റാ​ന്‍ഡ​മൈ​സ് ചെ​യ്ത​ത്. ബാ​ല​റ്റ് യൂ​നി​റ്റ്, ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് എ​ന്നി​വ​യു​ടെ 20 ശ​ത​മാ​നം വീ​ത​വും വി.​വി പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ 30 ശ​ത​മാ​ന​വും റി​സ​ര്‍വ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Voting MachinesTrivandrum NewsLok Sabha Elections 2024
News Summary - Randomization of voting machines is complete
Next Story