Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅ​ക്ര​മ​ത്തിനിരയായ​...

അ​ക്ര​മ​ത്തിനിരയായ​ ലീനയുടെ വീട്​ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു

text_fields
bookmark_border
അ​ക്ര​മ​ത്തിനിരയായ​ ലീനയുടെ വീട്​ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
cancel
camera_alt

അക്രമികൾ തകർത്ത യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ സമീപം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി അം​ഗ​വു​മാ​യ ടി. ​ലീ​ന​യു​ടെ വീ​ടി​നു​നേ​രെ ന​ട​ന്ന അ​ക്ര​മ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ട​ര​ക്കാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ലീ​ന​യു​ടെ വീ​ടാ​ക്ര​മി​ച്ച​ത്.

സി.​പി.​എം വി​ട്ട​തു​മു​ത​ല്‍ ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ര്‍ഷ​മാ​യി ലീ​ന​യും കു​ടും​ബ​വും സി.​പി.​എ​മ്മി​െൻറ അ​ക്ര​മ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും ​െവ​ച്ച്് പൊ​റു​പ്പി​ക്കാ​നാ​കി​െ​ല്ല​ന്നും വീ​ട് സ​ന്ദ​ര്‍ശി​ച്ച ശേ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വെ​ഞ്ഞാ​റ​മൂ​ട് സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​െ​ര​യെ​ല്ലാം അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​െൻറ നി​ല​പാ​ട്. ആ​രാ​ണ് വെ​ഞ്ഞാ​റ​മൂ​ട്​ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​തി​ല്‍ സി.​പി.​എ​മ്മി​െൻറ പ​ങ്കെ​ന്തെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ക്ക് മു​മ്പി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpmvenjaramood murder
Next Story