Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാമഭദ്രൻ കൊലക്കേസ്:...

രാമഭദ്രൻ കൊലക്കേസ്: ജയമോഹ​േൻറതടക്കം വിടുതൽ ഹരജി തള്ളി

text_fields
bookmark_border
രാമഭദ്രൻ കൊലക്കേസ്: ജയമോഹ​േൻറതടക്കം വിടുതൽ ഹരജി തള്ളി
cancel


തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ഞ്ച​ൽ ഏ​രൂ​ർ രാ​മ​ഭ​ദ്ര​ൻ കൊ​ല​ക്കേ​സി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​ക​ളാ​യ സി.​പി.​എം നേ​താ​വ് ​ജ​യ​മോ​ഹ​ൻ, റോ​യി​കു​ട്ടി എ​ന്നീ പ്ര​തി​ക​ൾ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ര​ജി കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ തെ​ളി​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​ണോ​യെ​ന്ന കാ​ര്യം വി​ചാ​ര​ണ സ​മ​യ​ത്ത് ക​ണ​ക്കാ​ക്കി​യാ​ൽ മ​തി​യെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് കോ​ട​തി പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി​യ​ത്.

കേ​സി​െൻറ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഏ​രൂ​ർ പൊ​ലീ​സും ക്രൈം​ബ്രാ​ഞ്ചും കീ​ഴ്‌​േ​ക്കാ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ രേ​ഖ​ക​ൾ പ്ര​തി​ക​ൾ​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൊ​ല​പാ​ത​കം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റ​ങ്ങ​ൾ. സി.​പി.​എം ശ​ക്ത​മാ​യ മേ​ഖ​ല​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ രാ​മ​ഭ​ദ്ര​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്ര​ചാ​രം വ​ർ​ധി​പ്പി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ്​ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ കേ​സ്.

അ​ഞ്ച​ൽ സ്വ​ദേ​ശി​ക​ളാ​യ ഗി​രീ​ഷ്കു​മാ​ർ, പ​ത്മ​ൻ, അ​ഫ്‌​സ​ൽ, ന​ജു​മ​ൽ, ഷി​ബു, വി​മ​ൽ, സു​ധീ​ഷ്, ഷാ​ൻ, ര​തീ​ഷ്, ബി​ജു, ര​ഞ്ജി​ത്ത്, സാ​ലി എ​ന്ന കൊ​ച്ചു​ണ്ണി, റി​യാ​സ് എ​ന്ന മു​നീ​ർ, ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വും പു​ന​ലൂ​ർ സ്വ​ദേ​ശി​യു​മാ​യ റി​യാ​സ്, മ​ന്ത്രി ജെ. ​േ​മ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ മു​ൻ പേ​ഴ്‌​സ​ന​ൽ സ്​​റ്റാ​ഫ് കു​ണ്ട​റ സ്വ​ദേ​ശി മാ​ർ​ക്സ​ൺ, സി.​പി.​എം അ​ഞ്ച​ൽ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി പി.​എ​സ്. സു​മ​ൻ, സി.​പി.​എം മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം ബാ​ബു പ​ണി​ക്ക​ർ, ജ​യ​മോ​ഹ​ൻ, റോ​യി​കു​ട്ടി, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramabhadran murder case
News Summary - Ramabhadran murder case: Jayamohan's release plea rejected
Next Story