കേരളത്തിൽ നടക്കുന്നത് കാട്ടുനീതിയെന്ന് കൊടിക്കുന്നിൽ സുരേഷ്
text_fieldsമത്സ്യവില്പനക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം
തിരുവനന്തപുരം: ജനാധിപത്യ ഭരണമല്ല മറിച്ച് കാട്ടുനീതിയാണ് കേരളത്തിൻ നടക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മത്സ്യവില്പനക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലത്തായി സർക്കാറിൻ്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മത്സ്യം വിൽക്കുന്ന സ്ത്രീകൾക്കെതിരെ രൂക്ഷമായ അതിക്രമങ്ങളാണ് നടന്ന് വരുന്നതെന്നും ഇത്തരം മനുഷ്യത്വരഹിത നടപടികൾ തുടർന്നാൽ പൊതുജന പിന്തുണയോടെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഷേധയോഗത്തിൽ ഉള്ളൂർ മുരളി അധ്യഷനായിരുന്നു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ, ഡി.സി.സി ഭാരവാഹികളായ ജോൺസൻ ജോസഫ്, ശ്രീകാര്യം ശ്രീകുമാർ, അഭിലാഷ് നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നുസ്സൂർ, ചെറുവയ്ക്കൽ പത്മകുമാർ, കടകംപള്ളി ഹരിദാസ്, അലത്തറ അനിൽ, ഇടവക്കോട് അശോകൻ, പോങ്ങുംമുട് രാജു, ചെറുവക്കൽ ഹരി, സൈജു സത്യശീലൻ, കടകംപള്ളി ഷിബു, ശാലോം, വിജയകുമാർ, സോളമൻ, രാധാകൃഷ്ണൻ, ജോസ് വൈ. ദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

