തിരുവനന്തപുരം: ഹിജാബ് നിരോധിച്ച കർണാടക ഹൈകോടതി വിധി സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. മതാചാരങ്ങളിൽ നിർബന്ധമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല കോടതികൾ വിധി പറയേണ്ടത്. രാജ്യത്തിന്റെ ഭരണഘടന പൗരന് നൽകുന്ന മത സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ്.
കർണാടക ഹൈകോടതി വിഭ്യാഭ്യാസ സ്ഥാപനങ്ങിൽ നടത്തുന്ന ഹിജാബ് നിരോധനത്തിനെതിരെ ഐ.എഫ്.എഫ്.കെ വേദിയായ ടാഗോർ തിയറ്ററിൽ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കെതിരെ ചെറുത്ത് നിൽപ് തലക്കെട്ടിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി ഡെലിഗേറ്റുകൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറി അംജദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, ഫൈസൽ, കൽഫാൻ, സാജിദ് എന്നിവർ നേതൃത്വം നൽകി.