Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെസ്​റ്റില്ലാതെ...

ടെസ്​റ്റില്ലാതെ സ്ഥാനക്കയറ്റം: കോടതി വിധി കേരള സർവകലാശാല നടപ്പാക്കുന്നു

text_fields
bookmark_border
ടെസ്​റ്റില്ലാതെ സ്ഥാനക്കയറ്റം: കോടതി വിധി കേരള സർവകലാശാല നടപ്പാക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്​​റ്റ​ൻ​റു​മാ​ർ​ക്ക് ഡി​പ്പാ​ർ​ട്ടു​മെൻറ​ൽ ടെ​സ്​​റ്റ്​ പാ​സാ​കാ​തെ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ ​പ്ര​മോ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി​വി​ധി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത്​ ന​ട​പ്പാ​ക്കാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ തീ​രു​മാ​നം. വി​ധി​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല അ​പ്പി​ൽ ന​ൽ​കി​ല്ല.

കേ​ര​ള സ​ർ​വി​സ് ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച്​ സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ പ്രൊ​മോ​ഷ​ന്​ ടെ​സ്​​റ്റ്​ പാ​സാ​ക​ണം എ​ന്നു​ള്ള വ്യ​വ​സ്ഥ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തു​ട​ർ​ന്നു​വ​രി​ക​യാ​ണ്. വി​ധി ന​ട​പ്പാ​ക്കി​യാ​ൽ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​തു​വ​രെ ന​ൽ​കി​യ പ്ര​മോ​ഷ​നു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രും.

2008ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വി​വാ​ദ ഒ.​എം.​ആ​ർ പ​രീ​ക്ഷ​യി​ലൂ​ടെ സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച​വ​രി​ൽ ചി​ല​രാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച് വി​ധി സ​മ്പാ​ദി​ച്ച​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ടെ​സ്​​റ്റ്​ പാ​സാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഈ ​വി​ധി കേ​ര​ള​ത്തി​ലെ ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ബാ​ധ​മാ​ക്കേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Universityemployees Promotion
News Summary - Promotion Without Test in Kerala University
Next Story