ചെങ്കൽചൂളയിലെ വൈറൽ പാട്ടുക്കൂട്ടത്തിന് പ്രൊഡക്ഷൻ യൂനിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ
text_fieldsചെങ്കൽച്ചൂളയിലെ വൈറൽ പാട്ടുകൂട്ടത്തിന് നടൻ ജയകൃഷ്ണൻ മിനി ഷൂട്ടിങ് യൂനിറ്റ് സമ്മാനിക്കുന്നു
തിരുവനന്തപുരം: മൊബൈൽ ഫോണിെൻറയും ജീവിതസാഹചര്യങ്ങളുടെയും പരിമിതികൾക്കുള്ളിൽ നിന്ന് തമിഴ്താരം സൂര്യയെപ്പോലും അത്ഭുതപ്പെടുത്തിയ ചെങ്കൽചൂളയിലെ മിടുക്കന്മാർക്ക് സ്വപ്ന സാഫല്യമായി മിനി ഷൂട്ടിങ് യൂനിറ്റ് സമ്മാനിച്ച് നടൻ ജയകൃഷ്ണൻ. മൊബൈൽ ഫോൺ ഉപയോഗിച്ച് നിർമിച്ച വിഡിയോ വൈറലായവർക്ക് മികച്ച സാങ്കേതികവിദ്യയിലൂടെ ലോകത്ത് തന്നെ അറിയപ്പെടാൻ കഴിയട്ടെയെന്ന് മിനി ഷൂട്ടിങ് യൂനിറ്റ് സമ്മാനിച്ച് നടൻ പറഞ്ഞു. വൈറൽ കൂട്ടത്തിലെ താരങ്ങളായ അബി, കാർത്തിക്, സ്മിത്ത്, ജോജി, സിബി, പ്രവിത് എന്നിവർ ജയകൃഷ്ണനിൽ നിന്നും യൂനിറ്റ് ഏറ്റുവാങ്ങി. ഒരു ചെറിയ സിനിമ വരെ നിർമിക്കാനാവുന്ന പ്രഫഷനൽ കാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്ക്രീൻ തുടങ്ങി അടിസ്ഥാന ഉപകരണങ്ങൾ എല്ലാം ഇതിലുണ്ട്.
തെൻറ കലാജീവിതത്തിെൻറ തുടക്കകാലത്ത് ചെങ്കൽച്ചൂളയിൽ നിന്നുള്ളവർ നൽകിയ പിന്തുണയെ അദ്ദേഹം അനുസ്മരിച്ചു. ചലച്ചിത്ര നിർമാണത്തിൽ സാങ്കേതിക വിജ്ഞാനവും പരിശീലനവും നൽകാൻ ഈ മേഖലയിലെ വിദഗ്ധരായ ഇൻവിസ് മൾട്ടിമീഡിയയും ജയകൃഷ്ണന് ഒപ്പമുണ്ട്. ഇൻവിസ് മൾട്ടിമീഡിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐ.ടി., ടെലിവിഷൻ, പരസ്യ-സിനിമ നിർമാണ രംഗങ്ങളിൽ സജീവമായ സ്ഥാപനമാണ്. ചെങ്കൽചൂളയിൽ നടന്ന ചടങ്ങിൽ ഇൻവീസ് പ്രതിനിധികളായ രജ്ഞിത് രാജശേഖരൻ, ശ്രീനി രാമകൃഷ്ണൻ, എ.ആർ. റഹ്മാൻ മ്യൂസിക് സ്കൂളിലെ പൂർവ വിദ്യാർഥിയും ചെങ്കൽചൂള നിവാസിയുമായ നിതീഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

