Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ പുരോഹിതന്റെ ജാമ്യാപേക്ഷ നിരസിച്ചു

text_fields
bookmark_border
gold smuggle-black money
cancel

തി​രു​വ​ന​ന്ത​പു​രം: പോ​ക്​​സോ കേ​സി​ൽ പു​രോ​ഹി​ത​നാ​യ പെ​രു​ങ്ക​ട​വി​ള മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ഫാ​ദ​ർ ജെ​സ്റ്റി​ന്റെ (40) ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു നി​ര​സി​ച്ചു. ജൂ​ൺ ര​ണ്ടു​മു​ത​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. പ്ര​തി സ്കൂ​ൾ മാ​നേ​ജ​രും ബാ​സ്ക്ക​റ്റ് ബോ​ൾ കോ​ച്ചു​മാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളെ വി​വി​ധ കാ​ല​യ​ള​വി​ൽ പ​ള്ളി​മേ​ട​യി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്.

നെ​യ്യാ​ർ ഡാം ​പൊ​ലീ​സ് പ്ര​തി​ക്കെ​തി​രെ മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും റി​മാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ബാ​സ്ക​റ്റ് ബാ​ൾ ടൂ​ർ​ണ​മെൻറ് ന​ട​ത്താ​ത്ത​തി​ലു​ള്ള വി​രോ​ധം​മൂ​ല​മു​ള്ള വ്യാ​ജ​പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​തെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം കോ​ട​തി ത​ള്ളി.

ഉ​ന്ന​ത​പ​ദ​വി​യി​ലി​രി​ക്കു​ന്ന പ്ര​തി​യെ ജാ​മ്യ​ത്തി​ൽ വി​ടു​ന്ന പ​ക്ഷം സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത് പ്ര​സാ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priestbail plearejectedPocso Cases
News Summary - Priest's bail plea rejected in POCSO case
Next Story