തലസ്ഥാനത്ത് പ്രേംനസീർ സ്ക്വയർ വരുന്നു
text_fieldsനന്തൻകോട് ജങ്ഷനിൽ നിർമിക്കുന്ന പ്രേംനസീർ സ്ക്വയറിന്റെ രൂപരേഖ
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേംനസീർ സ്ക്വയർ വരുന്നു. ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ആരാധകരുടെ ചിരകാലാഭിലാഷം സർക്കാർ നിറവേറ്റുന്നതെന്ന് സ്ക്വയർ നിർമാണത്തിനുവേണ്ടി മുൻകൈയെടുത്ത പ്രേംനസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ അറിയിച്ചു.
നന്തൻകോട് ജങ്ഷനിലെ പൊതുമരാമത്ത് റൗണ്ട് എബൗട്ടാണ് പ്രേംനസീർ സ്ക്വയർ എന്ന് നാമകരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. നാച്യുറൽ കമ്പനിയാണ് സ്ക്വയർ ഡിസൈൻ ചെയ്തത്. സ്ക്വയർ നിർമാണ ചെലവും പരിപാലനവും സുഹൃദ് സമിതി വഹിക്കും. സ്ക്വയർ നിർമാണ പ്രവർത്തന ഉദ്ഘാടനം മാർച്ച് 24 വൈകുന്നേരം 5.30ന് വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കും.
കൗൺസിലർമാരായ ഡോ.കെ.എസ്. റീന, പാളയം രാജൻ, വി.വി. രാജേഷ്, മുൻമന്ത്രി വി.എസ്. ശിവകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, മുൻ മേയർ കെ. ശ്രീകുമാർ, നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ എന്നിവർ സംബന്ധിക്കും. പ്രേംനസീറിന്റെ 97ാo ജന്മദിനമായ ഏപ്രിൽ ഏഴിന് സ്ക്വയർ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

