Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗര്‍ഭിണികള്‍ റൂം...

ഗര്‍ഭിണികള്‍ റൂം ക്വാറ​ൻറീൻ പാലിക്കണം–ഡി.എം.ഒ

text_fields
bookmark_border
pregnent-woman.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ കോ​വി​ഡ് സ​മ്പ​ര്‍ക്ക​വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​ര്‍ഭി​ണി​ക​ള്‍ ക​ര്‍ശ​ന​മാ​യും റൂം ​ക്വാ​റ​​ൻ​റീ​ൻ പാ​ലി​ക്ക​ണ​മെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​എ​സ്. ഷി​നു അ​റി​യി​ച്ചു.വാ​യു​സ​ഞ്ചാ​ര​വും ശു​ചി​മു​റി സൗ​ക​ര്യ​വു​മു​ള്ള മു​റി​യി​ല്‍ത​ന്നെ ക​ഴി​യ​ണം. പു​റ​ത്തു​പോ​യി വ​രു​ന്ന​വ​രു​മാ​യി ഒ​രു​കാ​ര​ണ​വ​ശാ​ലും നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്കം പു​ല​ര്‍ത്ത​രു​ത്. ഗ​ര്‍ഭി​ണി​യെ പ​രി​ച​രി​ക്കു​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്ക​ണം. ബ​ന്ധു​ക്ക​ളു​ടെ സ​ന്ദ​ര്‍ശ​നം ഒ​ഴി​വാ​ക്ക​ണം.

ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യോ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണം. ല​ഘു​വ്യാ​യാ​മ​ങ്ങ​ള്‍ മു​റി​ക്കു​ള്ളി​ല്‍ ത​ന്നെ ചെ​യ്യു​ക. അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​നം ന​ട​ത്താ​വൂ. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ ഗ​ര്‍ഭി​ണി​ക​ള്‍ക്കാ​യി ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ണ്.

ഏ​ഴു​മാ​സം വ​രെ​യു​ള്ള ഗ​ര്‍ഭി​ണി​ക​ള്‍ക്ക് ചി​കി​ത്സ​ക്കാ​യി പേ​രൂ​ര്‍ക്ക​ട ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​യി​ലും ഏ​ഴു​മാ​സം മു​ത​ല്‍ പ്ര​സ​വം വ​രെ പൂ​ജ​പ്പു​ര​യി​ലു​ള്ള സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​നു​ബ​ന്ധ രോ​ഗ​ബാ​ധി​ത​രാ​യ​വ​ര്‍ക്ക് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​റ്റി ആ​ശു​പ​ത്രി​യി​ലും സൗ​ക​ര്യ​മു​ണ്ട്.

ക​ണ്ടെ​യ്​​ന്‍മെൻറ്​ സോ​ണി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പ്രാ​ഥ​മി​ക സ​മ്പ​ര്‍ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​വ​രു​മാ​യ ഗ​ര്‍ഭി​ണി​ക​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ല്‍പോ​കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Show Full Article
TAGS:Pregnant women room quarantine DMO 
Next Story