Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവിസ് റോഡിൽ കുഴികൾ,...

സർവിസ് റോഡിൽ കുഴികൾ, അടിപ്പാതയിൽ വെള്ളക്കെട്ട്; അപകടക്കെണിയായി തട്ടുപാലം

text_fields
bookmark_border
സർവിസ് റോഡിൽ കുഴികൾ, അടിപ്പാതയിൽ വെള്ളക്കെട്ട്; അപകടക്കെണിയായി തട്ടുപാലം
cancel
camera_alt

ത​ട്ടു​പാ​ലം ജ​ങ്ഷ​നി​ലെ അ​ടി​പ്പാ​ത​യി​ൽ ച​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു

ക​ല്ല​മ്പ​ലം: ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട സ​ർ​വി​സ് റോ​ഡ്, ച​ളി​വെ​ള്ള​ക്കെ​ട്ടാ​യി അ​ടി​പ്പാ​ത. ത​ട്ടു​പാ​ലം ജ​ങ്ഷ​ൻ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തി​ലൂ​ടെ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളു​ടെ വേ​ദി​യാ​വു​ക​യാ​ണ് ത​ട്ടു​പാ​ലം ജ​ങ്ഷ​ൻ. സ​ർ​വി​സ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. കു​റ​ഞ്ഞ സ്ഥ​ലം വ​ലി​യ രീ​തി​യി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ന​ല്ല റോ​ഡി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ പെ​ട്ടെ​ന്ന് കു​ഴി​ക​ളി​ൽ​പ്പെ​ട്ട് നി​യ​ന്ത്ര​ണം​വി​ട്ട് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ക​യാ​ണ്. വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്കി​ടു​മ്പോ​ൾ പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ന്നി​ലെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

പ​ള്ളി​ക്ക​ൽ, ഞാ​റ​യി​ൽ​ക്കോ​ണം മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള റോ​ഡ് വ​ന്നു​ചേ​രു​ന്ന​ത് ഇ​വി​ടെ​യാ​ണ്. അ​ടി​പ്പാ​ത​യി​ലൂ​ടെ വേ​ണം വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​ലേ​ക്ക് ക​ട​ന്നു പോ​കാ​ൻ. അ​ടി​പ്പാ​ത പൂ​ർ​ണ​മാ​യി ച​ളി​ക്കെ​ട്ടാ​ണ്.

അ​തി​ലൂ​ടെ ക​ട​ന്നു​പോ​വു​ക അ​തി​ലേ​റെ ദു​ഷ്ക​ര​വും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ച​ളി​യി​ൽ തെ​ന്നി​മ​റി​യു​ന്ന​ത് പ​തി​വാ​ണ്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മേ​ഖ​ല​യി​ൽ വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​രു​ട്ടി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ടം യാ​ത്ര​ക്കാ​ർ അ​റി​യു​ന്നു​മി​ല്ല. ഒ​രു​മാ​സം മു​മ്പ് പു​ല​ർ​ച്ച ഇ​വി​ടെ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsroad dangerous.Thiruvananthapuram
News Summary - Potholes on the service road, waterlogging on the underpass; drawbridge a danger trap
Next Story