Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഹുൽ...

രാഹുൽ മാങ്കൂട്ടത്തിലിനെ അപഹസിച്ച്​ പൊലീസ് സംഘടന നേതാവിന്റെ പോസ്റ്റ്​

text_fields
bookmark_border
രാഹുൽ മാങ്കൂട്ടത്തിലിനെ അപഹസിച്ച്​ പൊലീസ് സംഘടന നേതാവിന്റെ പോസ്റ്റ്​
cancel

തി​രു​വ​ന​ന്ത​പു​രം: ക​ൺ​ട്രോ​ൾ റൂ​മി​ലെ പൊ​ലീ​സു​കാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്​ ഗ്രൂ​പ്പി​ൽ പൊ​ലീ​സ് സം​ഘ​ട​ന​യി​ലെ ഇ​ട​തു നേ​താ​വി​ന്റെ രാ​ഷ്ട്രീ​യ പോ​സ്റ്റ് വി​വാ​ദ​ത്തി​ൽ. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ​ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​പ​ഹ​സി​ച്ച്​​ പോ​സ്റ്റി​ട്ട​ത്. ക​ൺ​ട്രോ​ൾ റൂം ​എ.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്പി​ലാ​ണ്​ രാ​ഷ്ട്രീ​യ പോ​സ്റ്റ്​. മ​റ്റ്​ അം​ഗ​ങ്ങ​ൾ പോ​സ്റ്റ്​ നീ​ക്കാ​ൻ പ​റ​ഞ്ഞി​ട്ടും നേ​താ​വ്​ ത​യാ​റാ​യി​ല്ല. പേ​രൂ​ർ​ക്ക​ട സ്​​റ്റേ​ഷ​നി​ൽ ജോ​ലി​യി​ലി​രി​ക്കെ, അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ​തി​ന്​ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക്​​ വി​ധേ​യ​നാ​യ ആ​ളാ​ണ്​ ഇ​ദ്ദേ​ഹം. പോ​സ്റ്റ്​ മാ​റ്റാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ പ​ല ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രൂ​പ്പി​ൽ നി​ന്ന്​ പു​റ​ത്തു​പോ​യി.

ഡി.​വൈ.​എ​ഫ്.​ഐ​യു​ടേ​ത്​ പൊ​തി​ച്ചോ​റ്​ രാ​ഷ്ട്രീ​യ​മാ​ണെ​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​സ്താ​വ​ന​ക്കു​ള്ള​ മ​റു​പ​ടി​യാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ ന​ട​ത്തി​യ പ്ര​സം​ഗ​ത്തോ​ടൊ​പ്പം കു​ഞ്ഞു​കു​ട്ടി​യു​ടെ ചി​ത്ര​ത്തി​ൽ രാ​ഹു​ലി​ന്‍റെ മു​ഖം ചേ​ർ​ത്ത്​ അ​ശ്ലീ​ല പ​രാ​മ​ർ​ശ​ത്തോ​ടെ​യു​ള്ള​താ​ണ്​ പോ​സ്റ്റ്.സൈ​ബ​ർ നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ കേ​സെ​ടു​ക്കാ​വു​ന്ന കു​റ്റ​മാ​യി​ട്ടും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ൺ​ട്രോ​ൾ റൂം ​പൊ​ലീ​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മൂ​ഹ മാ​ധ്യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന്​ ഡി.​ജി.​പി പ​ല ത​വ​ണ സ​ർ​ക്കു​ല​റു​ക​ൾ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലി​ക്കു​ന്നി​ല്ല. ന​വ​കേ​ര​ള സ​ദ​സ്സി​നി​ടെ, ഗോ​പീ​കൃ​ഷ്​​ണ​ൻ എ​ന്ന പൊ​ലീ​സു​കാ​ര​ന്‍റെ രാ​ഷ്ട്രീ​യ വൈ​ര​ത്തോ​ടെ​യു​ള്ള ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റ്​ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​താ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. കൊ​ല്ല​ത്ത്​ പൊ​ലീ​സു​കാ​ര​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​തു​വ​രെ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PostThiruvananthapuram NewsMockingRahul Mamkootathil
News Summary - Post-Police-Organization-Leader-Mocking-Rahul Mangkoothil
Next Story