എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
text_fieldsപൂന്തുറ: എം.ഡി.എം.എയുമായി യുവാവിനെ പൂന്തുറ പൊലീസ് പിടികൂടി. മുട്ടത്തറ വില്ലേജില്‍ ബീമാപളളി ഈസ്റ്റ് വാര്‍ഡില്‍ അമീന് സൗണ്ട്സിന് സമീപം ടി.സി-76 / 338 -ല്‍ താമസിക്കുന്ന ഷെറിന് (22) ആണ് പൊലീസിന്റെ വലയിലായത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ജവഹര്‍ പളളി ജങ്ഷന് സമീപം ബീമാ മാഹീന് ജുവലറിക്ക് എതിര്‍വശത്തു കൂടി സംശയകരമായ സാഹചര്യത്തില്‍ നടന്നു വരികയായിരുന്ന ഷെറിനെ പരിശോധിച്ചപ്പോളാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. ഇതു കൂടാതെ ചെറിയ അളവിലുളള കഞ്ചാവും കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത എം.ഡി.എം.എക്ക് 0.45 ഗ്രാം തൂക്കമുളളതായി പൊലീസ് പറഞ്ഞു. പൊലീസ് പിടികൂടിയ പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

