യുവാവ് വെട്ടേറ്റുമരിച്ച സംഭവം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
text_fieldsപൂന്തുറ: കമലേശ്വരം ആര്യങ്കുഴിയില് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൂന്തുറ പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കമലേശ്വരം ആര്യങ്കുഴി സരസാലയത്തില്‍ സുജിത്തിനെയാണ് (46) സുഹൃത്തായ കമലേശ്വരം വലിയവീട് ലെയിനില്‍ ജയന് (44) വെട്ടിക്കൊലപ്പെടുത്തിയത്.
ദിവസങ്ങള്‍ക്കുമുമ്പ് പൊലീസ് ജയനുമായി സംഭവം നടന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. തിരികെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനുശേഷം ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൂന്തുറ പൊലീസ് അറിയിച്ചു.

