Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightപണം തിരിമറി:...

പണം തിരിമറി: ക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍

text_fields
bookmark_border
അ​ജി​കു​മാ​ര്‍
cancel
camera_alt

അ​ജി​കു​മാ​ര്‍

പൂ​ന്തു​റ: ക്ഷേ​ത്ര​ത്തി​ലെ പ​ണം തി​രി​മ​റി​യി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ ജീ​വ​ന​ക്കാ​ര​നെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​യി​ന്‍കീ​ഴ് വി​ള​വൂ​ര്‍ക്ക​ല്‍ പെ​രു​കാ​വ് ഏ​റ​വി​ള രേ​വ​തി നി​വാ​സി​ല്‍ അ​ജി​കു​മാ​റി​നെ (45)യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​മ​ലേ​ശ്വ​രം സ്‌​കൂ​ളി​നു​സ​മീ​പ​ത്തു​ള​ള ശി​വ​ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തോ​ള​മാ​യി പ​ല വ​ക​യി​ന​ങ്ങ​ളി​ലാ​യി നാ​ലേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് പൊ​ലീ​സി​നു​ല​ഭി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വ്യാ​ജ ര​സീ​തി ബു​ക്കു​ക​ള്‍ നി​ര്‍മി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. അ​ടു​ത്തി​ടെ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ ഓ​ഡി​റ്റി​ലാ​ണ് പ​ണം ന​ഷ്ട​മാ​യ വി​വ​രം അ​ധി​കൃ​ത​ര്‍ അ​റി​യു​ന്ന​ത്.

ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​തോ​ടെ ക്ഷേ​ത്ര അ​ധി​കൃ​ത​ര്‍ പൂ​ന്തു​റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ര്‍ന്ന് പൂ​ന്തു​റ എ​സ്.​എ​ച്ച്.​ഒ സ​ന്തോ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsExtorting MoneyTrivandrum News
News Summary - Money diversion- Temple employee arrested
Next Story