Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightതീരദേശത്ത്​...

തീരദേശത്ത്​ മുന്നറിയിപ്പുമായി ഫിഷറീസും പൊലീസും

text_fields
bookmark_border
തീരദേശത്ത്​ മുന്നറിയിപ്പുമായി ഫിഷറീസും പൊലീസും
cancel

പൂ​ന്തു​റ: തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റ്​ മു​ന്ന​റി​യി​പ്പു​മാ​യി ഫി​ഷ​റീ​സും പൊ​ലീ​സും. ഇ​ത്​ അ​വ​ഗ​ണി​ച്ച് ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങി​യ​വ​രെ കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് തീ​ര​ത്തേ​ക്ക് മ​ട​ക്കി​യ​യ​ച്ചു. പൊ​ഴി​യൂ​ര്‍ മു​ത​ല്‍ അ​ഞ്ചു​തെ​ങ്ങ് വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പ് വാ​ഹ​ന​ത്തി​ല്‍ മൈ​ക്ക് അ​നൗ​ൺ​സ്​​മെൻറ്​ ന​ട​ത്തി. തീ​ര​ത്തെ പ​ള്ളി​ക​ളി​ല്‍ നി​ന്നും ക​ട​ല്‍ക്ക​ര​യി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്ന അ​റി​യി​പ്പു​ക​ളും തു​ട​ർ​ച്ച​യാ​യി ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നു.

വി​ഴി​ഞ്ഞം ഭാ​ഗ​ത്ത് ചി​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക​ട​ലി​ലേ​ക്കി​റ​ങ്ങി. ഇൗ ​സ​മ​യം ക​ട​ലി​ല്‍ പ​ട്രോ​ളി​ങ്ങി​ലു​ണ്ടാ​യി​രു​ന്ന കോ​സ്​​റ്റ​ല്‍ പൊ​ലീ​സ്​ ബോ​ട്ടു​ക​ള്‍ ഇ​വ​രെ പി​ന്തു​ട​രു​ക​യും തീ​ര​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്​​തു. മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ചാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്. ഫി​ഷ​റീ​സ് വ​കു​പ്പി​െൻറ ബോ​ട്ടു​ക​ളും കോ​സ്​​റ്റ​ല്‍പൊ​ലീ​സി​െൻറ ബോ​ട്ടു​ക​ളും പ​ല​ത​വ​ണ ക​ട​ലി​ൽ നീ​രി​ക്ഷ​ണം ന​ട​ത്തി. ക​ട​ലു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രോ​ട്​ ത​ല്‍ക്കാ​ലം അ​വി​ടെ​നി​ന്നും മാ​റി​താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഓ​ഖി​യു​ടെ സൃ​ഷ്​​ടി​ച്ച ദു​ര​ന്ത​ത്തി​െൻറ കെ​ടു​തി​ക​ൾ​ക്ക്​ മൂ​ന്ന് വ​ര്‍ഷം പി​ന്നി​ട്ട്​ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ചു​ഴ​ലി​യു​ടെ ഭീ​ഷ​ണി തീ​ര​ത്തി​െൻറ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ അ​പാ​യ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ വ​ലി​യ​തു​റ, പൂ​ന്തു​റ, ശം​ഖും​മു​ഖം ഭാ​ഗ​ത്ത് ക​ട​ല്‍ത്തീ​ര​ത്ത് ക​യ​റ്റി ​െവ​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സു​ര​ക്ഷി​ത സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coastal areapoliceFisheries departmentBurevi
Next Story