Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാഹന പരിശോധനക്കിടെ വനിത പൊലീസുകാരിക്ക്​ നേരെ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം: സൈനിക ഉദ്യോഗസ്ഥൻ പിടിയിൽ
cancel
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightവാഹന പരിശോധനക്കിടെ...

വാഹന പരിശോധനക്കിടെ വനിത പൊലീസുകാരിക്ക്​ നേരെ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം: സൈനിക ഉദ്യോഗസ്ഥൻ പിടിയിൽ

text_fields
bookmark_border

പൂ​ന്തു​റ (തിരുവനന്തപുരം): പൊ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. പൂ​ന്തു​റ ന​ട​ത്തു​റ സ്വ​ദേ​ശി കെ​ൽ​വി​ൻ വൈ​ൽ​സ് (32) ആ​ണ് പൂ​ന്തു​റ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സ് ഭാ​ഷ്യം ഇ​ങ്ങ​നെ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രു​വ​ല്ലം പാ​ല​ത്തി​നു സ​മീ​പം ക​രി​മ്പു​വി​ള​യി​ൽ ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്നു​ള്ള പൊ​ലീ​സി​െൻറ സി.​ആ​ർ.​വി വാ​ഹ​ന​ത്തി​ലെ പൊ​ലീ​സു​കാ​ർ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​തു​വ​ഴി ബൈ​ക്കി​ൽ വ​ന്ന കെ​ൽ​വി​നെ പൊ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്തി​യി​ല്ല.

ഇ​തോ​ടെ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​നി​ത പൊ​ലീ​സു​കാ​രി മൊ​െ​ബെ​ൽ ഫോ​ണി​ൽ ഇ​യാ​ളു​ടെ ബൈ​ക്കി​െൻറ ഫോ​ട്ടോ​യെ​ടു​ത്തു. ഇ​തോ​ടെ, ബൈ​ക്ക് നി​ർ​ത്തി​യ ഇ​യാ​ൾ ഇ​വ​രോ​ട് അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യ​ഭാ​ഷ കാ​ണി​ച്ച ശേ​ഷം ബൈ​ക്കു​മാ​യി തൊ​ട്ട​ടു​ത്ത പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് പോ​യി. പി​ന്നാ​ലെ പോ​യ വ​നി​താ പൊ​ലീ​സു​കാ​രി ഇ​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി.

ഇ​തോ​ടെ ഇ​വ​രെ ഇ​യാ​ൾ അ​സ​ഭ്യം പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ഇ​വ​ർ വി​വ​രം പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​റി​യി​ച്ചു. ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന്​ സ​ന്ദേ​ശം പൂ​ന്തു​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റി. ഉ​ട​ൻ ത​ന്നെ പൂ​ന്തു​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് ച​ന്ദ്ര​ൻ, വി​ഷ്ണു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. ഇ​യാ​ളെ സ്​​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​തോ​ടെ ഇ​വ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യാ​യി. ഇ​തി​നി​ടെ ര​ണ്ട് എ​സ്.​ഐ​മാ​ർ​ക്കും ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി. വി​ഷ്ണു​വി​െൻറ കൈ​വി​ര​ൽ പൊ​ട്ടി.

ഇ​തോ​ടെ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി ഇ​യാ​ളെ സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സി​നെ മ​ർ​ദി​ച്ച​തി​നും വ​നി​താ പൊ​ലീ​സു​കാ​രി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും ര​ണ്ട്​ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു. യു.​പി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ​ള​ജി​സ്​​റ്റാ​ണ് കെ​വി​ൻ.

എ​ന്നാ​ൽ, സം​ഭ​വ​ത്തെ കു​റി​ച്ച് കെ​വി​െൻറ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: പെ​െ​ട്ട​ന്ന് പെ​ട്രോ​ൾ തീ​ർ​ന്ന​തി​നാ​ലാ​ണ്​ പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് വേ​ഗ​ത്തി​ൽ പോ​യ​ത്. അ​പ്പോ​ഴാ​ണ്​ പൊ​ലീ​സ് കൈ​കാ​ണി​ച്ച​ത്. പെ​ട്രോ​ൾ അ​ടി​ച്ച് തി​രി​കെ വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ്​ പ​മ്പി​ലേ​ക്ക് പോ​യ​ത്. പി​ന്നാ​ലെ പ​മ്പി​ലേ​ക്കെ​ത്തി​യ പൊ​ലീ​സ് കെ​വി​നെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ മ​ർ​ദി​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - Army officer arrested for making obscene remarks on female police officer during vehicle inspection
Next Story