തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിതുര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ അനൂപാണ് (39) റിമാൻഡിലായത്. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലെ തർക്കത്തിൽ പൊലീസ് ഇടപെട്ടിരുന്നു. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകി കുട്ടിയുടെ മാതാവുമായി ആരോപണവിധേയനായ പൊലീസുകാരൻ അടുപ്പത്തിലായി. വീട്ടിൽെവച്ച് പലതവണ കുട്ടിയെ പീഡിപ്പിക്കാൻ പ്രതി ശ്രമിച്ചു. മാതാവ് പ്രതിയുടെ പ്രവൃത്തികൾക്ക് കൂട്ടുനിന്നു. കുട്ടിയുടെ മാതാവ് കേസിൽ രണ്ടാം പ്രതിയാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് അനൂപിനെ വിതുര പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.