ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയവർ പിടിയിൽ
text_fieldsപോത്തൻകോട്: സവാരിക്ക് വിളിച്ച് യാത്രക്കൊടുവിൽ കൂലി ചോദിച്ച ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാച്ചും പണവും അപഹരിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അഴൂർ പെരുങ്കുഴി കുഴിയംതിട്ട വീട്ടിൽ ആൻറണി (28), അഴൂർ പെരുമാതുറ മാടൻവിള പണയിൽ വീട്ടിൽ ഷബിൻ (29), അഴൂർ പെരുങ്കുഴി കുഴിയം വയൽതിട്ടവീട് സ്വദേശികളായ വിഷ്ണു (22), മോനിഷ് (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം അഞ്ചിനായിരുന്നു സംഭവം. പെരുമാതുറ, അഴൂർ സ്വദേശികളായ പ്രതികൾ വർക്കലയുള്ള സുഹൃത്തിെൻറ വീട്ടിലെത്തി മദ്യപിച്ചശേഷം രാത്രി കക്കോട് നിന്നും ബിജാസ് എന്നയാളുടെ ഓട്ടോ വിളിച്ച് പെരുമാതുറ കൊട്ടാരം തുരുത്തിൽ ഇറങ്ങി.
തുടർന്ന് ഓട്ടോ കൂലി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാച്ചും പണവും തട്ടിയെടുത്തശേഷം കടന്നുകളഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പെരുമാതുറ, അഴൂർ ഭാഗങ്ങളിലെ കുറ്റവാളികളെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇപ്പോൾ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

