ബൈപാസില്‍ മത്സരക്കുതിപ്പ് നടത്തിയ ബൈക്ക് റെയ്സ് സംഘത്തെ പൊലീസ് പിടികൂടി
text_fieldsബൈപാസില്‍ പൊലീസ് പിടികൂടിയ ബൈക്കുകള്‍
അമ്പലത്തറ: ബൈക്ക് റെയ്സിങ് സംഘങ്ങളെ പിടികൂടാനുള്ള നടപടികള്‍ പൊലീസ് കര്‍ശനമാക്കി. ബൈപാസില്‍ ബൈക്കുകളുടെ മരണക്കുതിപ്പ് തുര്‍ന്നതോടെ നാട്ടുകാരും ഇരുചക്രവാഹനക്കാരും ഭീതിയിലാകുന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം'വാര്‍ത്ത പുറത്ത് വന്നിരുന്നു.
ഇതിനെത്തുടർന്നാണ് നടപടി. വെള്ളിയാഴ്ച ഉച്ചയോടെ മുേക്കാല-കോവളം ബൈപാസില്‍ അഞ്ചു ബൈക്കുകളിലായി റെയ്സിങ് നടത്തിയിരുന്ന പത്തംഗസംഘത്തെ വിഴിഞ്ഞം പൊലീസ് പിടികൂടി.രണ്ടു ദിവസം മുമ്പ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റെയ്സിങ് നടത്തിയ മൂന്ന് ബൈക്കുകള്‍ വിഴിഞ്ഞം പൊലീസ് തന്നെ പിടികൂടിയിരുന്നു.
കാര്‍ റേയ്സര്‍ സംഘങ്ങളും ബൈപാസില്‍ സജീവമാണ്. വിലകൂടിയ ബൈക്കുകളും കാറുകളും വാങ്ങി മോടി കൂട്ടിയും ശബ്ദം വർധിപ്പിച്ചും ശക്തികൂട്ടിയുമാണ് റോഡുകള്‍ കൈയടക്കി അപകടങ്ങള്‍ വരുത്തുന്നത്. ഇത്തരം സംഘങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാരണം പലപ്പോഴും അപകടത്തില്‍പെടുന്നത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ്. വീഥികളില്‍ കൊടുങ്കാറ്റ് പോലെ കടന്നുവന്ന് നിമിഷങ്ങള്‍ കൊണ്ട് ഹുങ്കാരശബ്ദം പുറപ്പെടുവിച്ച് ബൈക്കിെൻറ സൈഡ് സ്റ്റാൻഡ് റോഡില്‍ ഉരച്ച് തീപ്പൊരി പാറിക്കുന്നതോടെ എതിരെ വരുന്ന വാഹനങ്ങളെ ലക്ഷ്യം തെറ്റിച്ച് അപകടത്തിലേക്ക് തളളിവിട്ടാണ് പലപ്പോഴും ഇവര്കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

