Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്ലാനറ്റോറിയത്തിലെ...

പ്ലാനറ്റോറിയത്തിലെ കെട്ടിടക്കൈമാറ്റ നീക്കം: പ്രവേശനം വിലക്കി നോട്ടീസ്​

text_fields
bookmark_border
പ്ലാനറ്റോറിയത്തിലെ കെട്ടിടക്കൈമാറ്റ നീക്കം: പ്രവേശനം വിലക്കി നോട്ടീസ്​
cancel
camera_alt

കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പതിച്ച നോട്ടിസ്,  പ്ലാ​ന​റ്റോ​റി​യ​ത്തി​ലെ കൈ​മാ​റ്റം ന​ട​ക്കു​ന്ന കെ​ട്ടി​ടം

തി​രു​വ​ന​ന്ത​പു​രം: പ്ലാ​ന​റ്റോ​റി​യ​ത്തെ വെ​ട്ടി​മു​റി​ക്കാ​നു​ള്ള അ​ണി​യ​റ നീ​ക്ക​ത്തി​നെ​തി​രെ വി​യോ​ജി​പ്പും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ത്തു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്റെ ഏ​ക​പ​ക്ഷീ​യ നോ​ട്ടീ​സ്. ‘‘കെ​ട്ടി​ടം ജൂ​ലൈ 16 മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും കൗ​ൺ​സി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു​വെ​ന്നു’’​മാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്.

പ്ലാ​ന​റ്റോ​റി​യ​ത്തി​ന് ല​ഭി​ച്ച ര​ണ്ട് കോ​ടി​യു​ടെ പ്ലാ​ൻ ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സ് അ​ക​മ്പ​ടി​യി​ലെ​ത്തി നാ​ട​കീ​യ​മാ​യി നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്റെ ലെ​റ്റ​ർ പാ​ഡി​ലാ​ണ് നോ​ട്ടീ​സ്. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​രാ​ർ ന​ൽ​കി​യ​ത് പ്ലാ​ന​റ്റോ​റി​യ​മാ​ണ്. ച​ട്ട​പ്ര​കാ​രം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ടം തി​രി​കെ കൈ​മാ​റ​ണം. ഇ​ത്ത​രം വ്യ​വ​സ്ഥാ​പി​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ​ക്കും മു​ൻ​പേ​യാ​ണ് കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യു​ള്ള കൗ​ൺ​സി​ലി​ന്റെ നോ​ട്ടീ​സ്. ഇ​നി ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ കെ​ട്ടി​ട​മോ വ​സ്തു​വ​ക​ക​ളോ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം മ​റ്റൊ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന് കൈ​മാ​റാ​നും നി​യ​ത​മാ​യ രീ​തി​ക​ളു​ണ്ട്.

ശാ​സ്ത്ര സാ​​ങ്കേ​തി​ക മ്യൂ​സി​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ത​ന്നെ പ്ലാ​ന​റ്റോ​റി​യ​മാ​ണ് കൗ​ൺ​സി​ലി​ന് കൈ​മാ​റേ​ണ്ട​ത്. എ​ന്നാ​ൽ ഇ​വി​ടെ കെ​ട്ടി​ട​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള പ്ലാ​ന​റ്റോ​റി​യ​ത്തി​ന്​ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, മ​റു​ഭാ​ഗ​ത്ത്​ കെ​ട്ടി​ടം കി​ട്ടി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ നോ​ട്ടീ​സി​റ​ക്കു​ക​യും പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​വു​മാ​ണ്. ഇ​താ​ണ് സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളു​മു​യ​ർ​ത്തു​ന്ന​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ തെ​റ്റി​ധ​രി​പ്പി​ച്ചാ​ണ് കെ​ട്ടി​ടം കൈ​വ​ശ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന​താ​ണ് വ​സ്തു​ത​യെ​ന്നി​രി​ക്കെ, കെ​ട്ടി​ട​ത്തി​ന്റെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ വി​ശ്വ​സി​പ്പി​ച്ച​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന ഘ​ട്ട​ത്തി​ൽ ത്രീ​ഡി തി​യ​റ്റ​റ​ട​ക്കം ഗ്യാ​ല​റി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​യാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​വേ​ര​റു​ക്കും വി​ധം നോ​ട്ടീ​സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ന​വീ​ക​ര​ണ​ത്തി​ന് മു​മ്പ് ഈ ​കെ​ട്ടി​ട​ത്തി​ൽ നാ​ല് ശാ​സ്ത്ര ഗാ​ല​റി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ളും സാ​മ​ഗ്രി​ക​ളും മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു; വി​യോ​ജി​പ്പും

പ്ലാ​ന​റ്റോ​റി​യം കാ​മ്പ​സി​ലെ പൈ​തൃ​ക കെ​ട്ടി​ടം ഏ​റ്റെ​ടു​ക്കാ​നു​ള്ള കൗ​ൺ​സി​ൽ നീ​ക്ക​ത്തി​നെ​തി​രെ വി​യോ​ജി​പ്പും പ്ര​തി​ഷേ​ധ​ങ്ങ​ളും ശ​ക്തം. പ്ലാ​ന​റ്റോ​റി​യ​ത്തെ കീ​റി​മു​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശാ​സ്ത്ര​ജ്ഞ​ർ, അ​ധ്യാ​പ​ക​ർ, ജ്യോ​തി​ശാ​സ്ത്ര പ്രേ​മി​ക​ൾ, ശാ​സ്ത്ര പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി. ബ്രേ​ക് ത്രൂ ​സ​യ​ൻ​സ് സൊ​സൈ​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​രം ഘ​ട​കം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണി​നും നി​വേ​ദ​നം ന​ൽ​കി. ശാ​സ്ത്ര പ്ര​വ​ർ​ത്ത​ന​ത്തി​നും പൊ​തു​ജ​ന ഇ​ട​പെ​ട​ലി​നും മാ​ത്ര​മാ​യി സ്ഥ​ലം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കെ​ട്ടി​ട കൈ​മാ​റ്റ​ത്തി​നെ​തി​രെ രാ​ഷ്ട്രീ​യ​മാ​യ എ​തി​ർ​സ്വ​ര​ങ്ങ​ളു​മു​ണ്ട്.

മ​റ്റ് സ്ഥ​ല​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നി​രി​ക്കെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സി​നാ​യി ഒ​രു പൊ​തു ശാ​സ്ത്ര സൗ​ക​ര്യം എ​ന്തി​നാ​ണ് ബ​ലി​ക​ഴി​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം. കാ​ര്യ​വ​ട്ട​ത്തെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ലെ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബ​ദ​ലു​ക​ൾ കൗ​ൺ​സി​ലി​ന് മു​ന്നി​ലു​ണ്ടാ​യി​രി​ക്കെ 8000 സ്ക്വ​യ​ർ ഫീ​റ്റ് വ​രു​ന്ന പൈ​തൃ​ക കെ​ട്ടി​ട​ത്തി​നാ​യി എ​ന്തി​നാ​ണ് കൗ​ൺ​സി​ൽ ക​ടും​പി​ടു​ത്തം തു​ട​രു​ന്ന​തെ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം. ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം കാ​മ്പ​സി​ലെ സു​പ്ര​ധാ​ന​വും പൗ​രാ​ണി​ക മൂ​ല്യ​മു​ള്ള​തും പ്ലാ​ന​റ്റോ​റി​യ​ത്തി​ന്റെ അ​ട​യാ​ള​വു​മാ​ണ് ഈ ​കെ​ട്ടി​ട​മെ​ന്ന​തി​നാ​ൽ വി​ശേ​ഷി​ച്ചും.

സ്ഥ​ല​പ​രി​മി​തി​യെ തു​ട​ർ​ന്ന് ശ്വാ​സം മു​ട്ടു​ന്ന പ്ലാ​നെ​റ്റോ​റി​യ​ത്തി​ന്റെ 48.8 സെ​ന്റ് ഭൂ​മി 2023-ലെ ​സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന് സ്ഥി​രാ​വ​കാ​ശ പാ​ട്ട​മാ​യി കൈ​മാ​റി​യ​തി​ന് പി​ന്നാ​ലെ​യോ​ണ് ഇ​പ്പോ​ഴ​ത്തെ കെ​ട്ടി​ട​മേ​റ്റെ​ടു​ക്ക​ൽ.

നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഓ​ഫ് സ​യ​ൻ​സ് മ്യൂ​സി​യം നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത് പ്ര​കാ​രം കാ​റ്റ​ഗ​റി-​ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന ശാ​സ്ത്ര മ്യൂ​സി​യ​ങ്ങ​ൾ​ക്ക് ചു​രു​ങ്ങി​യ​ത് ഏ​ഴ് ഏ​ക്ക​ർ സ്ഥ​ല വി​സ്തൃ​തി വേ​ണം. ഭൂ​മി കു​റ​യ്ക്കു​ന്ന​തും പൈ​തൃ​ക മ്യൂ​സി​യം കെ​ട്ടി​ടം കൂ​ടി ന​ഷ്ട​പ്പെ​ടു​ന്ന​തും സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്റെ ഭാ​വി വി​ക​സ​ന​ത്തെ ബാ​ധി​ക്കും. 2023-ലെ ​വെ​ട്ടി​മു​റി​ക്ക​ലി​ന് ശേ​ഷം 4.2 ഏ​ക്ക​റാ​യി ചു​രു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് പു​തി​യ കൈ​ക​ട​ത്ത​ൽ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ത്ത​ത്.

ഇ​ന്ദി​ര​യു​ടെ പേ​രി​ൽ തു​ട​ങ്ങി​യ ന​ക്ഷ​ത്ര​ബം​ഗ്ലാ​വ്​

ജ​ന​ങ്ങ​ളി​ൽ ശാ​സ്ത്ര അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 1984-ലാ​ണ് പി.​എം.​ജി​യി​ൽ കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം സ്ഥാ​പി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പ്രി​യ​ദ​ർ​ശി​നി എ​ന്ന പേ​ര് ന​ൽ​കി​യ​ത്.

ജ്യോ​തി​ശാ​സ്ത്ര​ത്തെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ കേ​ര​ളം കൈ​വ​രി​ച്ച വി​പ്ല​വ​ക​ര​മാ​യ പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​മാ​ണ് പ്രി​യ​ദ​ർ​ശി​നി പ്ലാ​ന​റ്റോ​റി​യം. സ്ഥാ​പ​നം അ​തി​ന്റെ മു​പ്പ​ത് വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ട​യി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വ​വി​ജ്ഞാ​ന​ത്തി​ന്റെ ജാ​ല​ക​മാ​ണ് തു​റ​ന്നു​ന​ൽ​കി​യ​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്രം കൂ​ടി​യാ​യ മ്യൂ​സി​യ​ത്തി​ന്റെ ഒ​രു​ഭാ​ഗം എം.​എ. ബേ​ബി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ കാ​ല​ത്താ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ആ​രം​ഭി​ക്കാ​ൻ താ​ൽ​കാ​ലി​ക​മാ​യി വി​ട്ടു​ന​ൽ​കി​യ​ത്.

പി​ന്നീ​ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കാ​ല​ത്ത് അ​ര​യേ​ക്ക​റോ​ളം വി​ട്ടു​ന​ൽ​കി. ഇ​തോ​ടെ​യാ​ണ് സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ് സ്ഥാ​പ​നം ഞെ​രു​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ​ട്ടി​ട​ക്കൈ​മാ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transferbuildingnoticeplanetariumremovalentry
News Summary - Planetarium building transfer move: Notice issued prohibiting entry
Next Story