Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടതിന്‍റെ ഫയർബ്രാൻഡ്...

ഇടതിന്‍റെ ഫയർബ്രാൻഡ് പിണറായി; ഭരണം കിട്ടിയാൽ മുഖ്യമന്ത്രി

text_fields
bookmark_border
ഇടതിന്‍റെ ഫയർബ്രാൻഡ് പിണറായി; ഭരണം കിട്ടിയാൽ മുഖ്യമന്ത്രി
cancel
camera_alt

പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ​ക്കൂ​ടി​യാ​ണ്​ സി.​പി.​എം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. മൂ​ന്നാം​വ​ട്ട​വും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ത​ന്നെ​യെ​ന്നാ​ണ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പി.​ബി യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​യാ​തെ​പ​റ​ഞ്ഞ​ത്. മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി ​കെ.​കെ. ശൈ​ല​ജ​യെ ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ന്​ വ​നി​ത മു​ഖ്യ​മ​ന്ത്രി വേ​ണ​മെ​ന്ന​നി​ല​യി​ൽ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​പ്ര​ചാ​ര​ണ​ങ്ങ​ളെ പാ​ർ​ട്ടി​ ത​ള്ളി. അ​തേ​സ​മ​യം ശൈ​ല​ജ പോ​ർ​ക്ക​ള​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​യി​ക്കാ​ൻ മ​റ്റാ​രെ മു​ൻ​നി​ർ​ത്തി​യാ​ലും പി​ണ​റാ​യി​യോ​ള​മാ​കി​ല്ലെ​ന്ന്​ സം​സ്ഥാ​ന ഘ​ട​കം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ്ര​ചാ​ര​ണം പി​ണ​റാ​യി ന​യി​ക്കു​മെ​ന്ന്​​ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യ​ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ ​നി​ല​ക്കു​ള്ള സ​മ്മ​ർ​ദം സം​സ്ഥാ​ന​ഘ​ട​കം മു​റു​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ​യാ​ണ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ത​ന്നെ പി​ണ​റാ​യി​യു​ടെ പേ​ര്​ പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രൊ​ക്കെ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ​നി​ന്നും ജി​ല്ല, പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ൽ​നി​ന്നും ആ​രൊ​ക്കെ മ​ത്സ​രി​ക്ക​ണം, ആ​രെ​ല്ലാം മാ​റി​നി​ൽ​ക്ക​ണം എ​ന്നെ​ല്ലാ​മു​ള്ള തീ​രു​മാ​ന​ത്തി​ലെ ചാ​ല​ക ശ​ക്​​തി പി​ണ​റാ​യി​യാ​യി​രി​ക്കും. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​രെ​യൊ​ക്കെ സ്വ​ത​ന്ത്ര​രാ​യി രം​ഗ​ത്തി​റ​ക്ക​ണ​മെ​ന്ന​തി​ലും പി​ണ​റാ​യി​യു​ടെ വാ​ക്കി​നാ​കും വി​ല.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കേ അ​ഴി​മ​തി, പെ​ൺ​വാ​ണി​ഭം, പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ന ന​ട​ത്താ​തെ പാ​ർ​ട്ടി​ക്ക്​ മു​ന്നി​ൽ ന​ട​ന്നു​വെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ 2006ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്​ ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​ഷേ​ധി​ച്ച​ത്​. പാ​ർ​ട്ടി​ക്ക് മേ​ലേ ആ​രു​മി​ല്ലെ​ന്ന വാ​ദ​ത്തി​ന് ഇ​തോ​ടെ ബ​ല​മാ​യെ​ങ്കി​ലും തു​ട​ർ​ഭ​ര​ണ​ത്തോ​ടെ പി​ണ​റാ​യി പാ​ർ​ട്ടി​ക്ക്​ മു​ക​ളി​ലേ​ക്കു​യ​ർ​ന്നു. ര​ണ്ടാം ടേ​മി​ൽ മ​ന്ത്രി​മാ​രെ മു​ഴു​വ​ൻ മാ​റ്റി​യ തീ​രു​മാ​നം പി​ണ​റാ​യി​യു​ടേ​താ​യി​രു​ന്നു. സം​ഘ​ട​നാ​രം​ഗ​ത്ത്​ 75 വ​യ​സ് പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് ല​ഭി​ച്ച​തും പി​ണാ​യി​ക്ക് മാ​ത്രം. സി.​പി.​എം എ​റ​ണാ​കു​ളം സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​നൊ​പ്പം, പ​തി​വി​ന് വി​പ​രീ​ത​മാ​യി ‘ന​വ കേ​ര​ള​ത്തി​നു​ള്ള പാ​ർ​ട്ടി കാ​ഴ്ച​പ്പാ​ട്’ രേ​ഖ​യും കൊ​ല്ലം സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​നൊ​പ്പം, മൂ​ന്നാം ഇ​ട​തു സ​ർ​ക്കാ​റി​നു​ള്ള പ്ര​വ​ർ​ത്ത​ന രേ​ഖ​യെ​ന്നോ​ണം ‘ന​വ​കേ​ര​ള​ത്തി​നു​ള്ള പു​തു​വ​ഴി​ക​ൾ’ രേ​ഖ​യും അ​വ​ത​രി​പ്പി​ക്കാ​നും പി​ണ​റാ​യി​ക്ക്​ പാ​ർ​ട്ടി അ​വ​സ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministertrivandrumPinarayi VijayanPinarayi Vijayan Government
News Summary - Pinarayi is the firebrand of the Left; he will be the Chief Minister if he gets the power.
Next Story