Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
cancel
camera_alt

നിർമാണ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പൈലിങ് യന്ത്രം ട്രാക്കിനു മുകളിലേക്ക് മറിഞ്ഞുവീണ നിലയിൽ

തിരുവനന്തപുരം: സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു, ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ്. റെയിൽവേ സ്റ്റേഷന്‍റെ രണ്ട് വശങ്ങളിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവായിരുന്ന സമയത്താണ് സംഭവം എന്നതിനാൽ ദുരന്തം ഒഴിവായി.

പിന്നാലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ വരുന്നതിനും പോകുന്നതിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. മറ്റ് ട്രാക്കുകളിലൂടെ ഗതാഗതം നടക്കുന്നുണ്ട്. നിലവിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തേണ്ട ട്രെയിനുകൾ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചുവിടുകയായിരുന്നു. സംഭവത്തെ കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Piling machine tipped onto track; train traffic disrupted
Next Story