മോൻസൺ മാവുങ്കലിനൊപ്പമുള്ള ചിത്രം: മന്ത്രി ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്നെന്നരീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി. ശിവൻകുട്ടി ഡി.ജി.പിക്ക് പരാതി നൽകി. മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പം എന്ന രീതിയിൽ തന്നെയും ചേർത്ത് ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിലെത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോയെടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്നെന്നതരത്തിലാണ് പ്രചരിപ്പിക്കുന്നത്.

