പി.ജി വിദ്യാർഥിനി തൂങ്ങിമരിച്ചനിലയിൽ
text_fieldsആതിര
പുനലൂർ: ബിരുദാനന്തരബിരുദ വിദ്യാർഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരവാളൂര്‍ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമൻ-സരസ്വതി ദമ്പതികളുടെ മകള്‍ ആതിര (22) ആണ് മരിച്ചത്. ചെമ്പഴന്തി എസ്.എന്‍ കോളജിലെ എം.എ ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ ആതിരയെ കണ്ടത്. മരണത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പുനലൂർ എസ്.എച്ച്.ഒ പറഞ്ഞു. സഹോദരൻ: അനന്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

