വിദ്യാർഥികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്: ബാലാവകാശ കമീഷൻ സ്ഥലത്തെത്തി
text_fieldsബാലാവകാശ കമീഷൻ കെ.വി. മനോജ് കുമാർ കുറ്റിച്ചല്‍ പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് മുന്നിലെ ബോംബേറ് നടന്ന സ്ഥലം സന്ദര്‍ശിക്കുന്നു
കാട്ടാക്കട: കുറ്റിച്ചല്‍ പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്നിലെ വെയിറ്റിങ് ഷെഡിലിരുന്ന വിദ്യാർഥികള്‍ക്കുനേരെ പെട്രോള്‍ ബോംബേറ് നടന്നിടത്ത് ബാലാവകാശ കമീഷൻ കെ.വി. മനോജ് കുമാർ എത്തി. സ്കൂൾ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരോട് കമീഷൻ നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. തുടർന്ന് ബോംബേറ് നടന്ന സ്കൂളിനു മുന്നിലെ വിശ്രമകേന്ദ്രവും പരിസരവും പരിശോധന നടത്തി. വ്യഴാഴ്ച രാവിലെ ഒമ്പതോടെയാണ് കമീഷൻ എത്തിയത്. ലഹരിസംഘത്തെ നിയന്ത്രിക്കാന്‍ പൊലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

