Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടറപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
സ്കൂട്ടറപകടത്തിൽ യുവതി മരിച്ചു
cancel

പേരൂർക്കട: സ്കൂട്ടറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വട്ടിയൂർക്കാവ് നേതാജി റോഡ് സ്വദേശി നന്ദ(25)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം.

അമ്പലംമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന നന്ദ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ നന്ദയുടെ തലക്ക് വീഴ്ചയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. അന്തിമ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം ആറോടെ ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭർത്താവ്: കെ.അനീഷ് കുമാർ. മകൾ: തനുശ്രീ. അപകടം സംബന്ധിച്ച് പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman died in a scooter accident
Next Story