യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsരജീഷ്
പേരൂർക്കട: യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചയാളെ പേരൂർക്കട പൊലീസ് പിടികൂടി. ഹാർവിപുരം കുന്നുംപുറം മഹേഷ് ഭവനിൽ ബംഗാളി രജീഷ് എന്ന രജീഷിനെ (33) ആണ് അറസ്റ്റ് ചെയ്തത്. ഹാർവിപുരം സ്വദേശിയും അയൽവാസിയുമായ കണ്ണനെ (33) ആണ് പ്രതി ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
രജീഷ് ആയാളുടെ ഭാര്യയെയും മക്കളേയും ഉപദ്രവിക്കുന്നത് കണ്ണൻ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് േപ്രരിപ്പിച്ചത്. പേരൂർക്കട സി.ഐ.സൈജുനാഥിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാകേഷ്, രജീഷ്, സി.പി.ഒ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

