Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

ജോ​ണി

പേ​രൂ​ര്‍ക്ക​ട: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ട മ​ര​പ്പാ​ലം പ​ട്ടം താ​ണു​പി​ള്ള ജ​ങ്ഷ​ന്​ സ​മീ​പം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ജോ​ണി (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മ​ര​പ്പാ​ല​ത്തി​നു സ​മീ​പം പ​ട്ടം താ​ണു​പി​ള്ള റോ​ഡി​ല്‍ മ​ര​പ്പാ​ലം അ​പ്പ​ര്‍ മെ​ര്‍ഡി​യ​ന്‍ റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ജി​ഷ്ണു​വി​നെ (29) ജോ​ണി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വാ​യ സ്ത്രീ​യെ ശ​ല്യം ചെ​യ്ത​ത്​ ചോ​ദ്യം ചെ​യ്ത​തി​നാ​ണ്​ ജി​ഷ്ണു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ഷ്ണു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പേ​രൂ​ര്‍ക്ക​ട സി.​ഐ വി.​സൈ​ജു​നാ​ഥ്, എ​സ്.​ഐ സ​ന്ദീ​പ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsTrivandrum news
News Summary - The accused in the case of attacking young man has been arrested
Next Story