സിവിൽ സ്റ്റേഷനിൽ കാഴ്ച പരിമിതർക്കുള്ള പാത
text_fieldsസ്റ്റേഷനിൽ കാഴ്ച പരിമിതർക്കായി നിർമിച്ച പാത
പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ കാഴ്ച പരിമിതർക്കായുള്ള പ്രത്യേക പാതയുടെ നിർമാണം പൂർത്തിയായി. കലക്ടറേറ്റിലെ പ്രവേശന കവാടത്തിന് സമീപത്തു നിന്ന് ഏഴാം നില വരെയുള്ള ഭാഗത്താണ് പാതയൊരുക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഉടൻ നടക്കും. കാഴ്ച പരിമിതർ ഉപയോഗിക്കുന്ന വടിയുടെ സഹായത്തോടുകൂടി ഓരോ നിലയും കൃത്യമായി മനസിലാക്കി കോണി പടികൾ കയറി ചെല്ലുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പരസഹായം കൂടാതെ കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിൽ എത്തുന്നതിന് സഹായകരമായ തീരിയിൽ തന്നെയാണ് പാതയുടെ നിർമാണം. കോണി പടികൾ കയറി പോകുന്ന ഭാഗത്ത് പ്രത്യേക തരം റിഫ്ലക്ടറുകളും പതിച്ചിരിക്കുന്നു. പാത നിർമിക്കുന്നതിനു മുമ്പ് കാഴ്ച പരിമിതർ സഹായികളെ ഒപ്പം കൂട്ടുകയോ സുരക്ഷാ ജീവനക്കാരുടെ സഹായമോ തേടിയിരുന്നു. ഇനിയതിന്റെ ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.