Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightനഗരസഭ ഇടപെട്ടു;...

നഗരസഭ ഇടപെട്ടു; പേരൂർക്കടയിൽ അനധികൃത തട്ടുകടകൾ ഒഴിപ്പിച്ചു

text_fields
bookmark_border
നഗരസഭ ഇടപെട്ടു; പേരൂർക്കടയിൽ അനധികൃത തട്ടുകടകൾ ഒഴിപ്പിച്ചു
cancel

പേ​രൂ​ർ​ക്ക​ട: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ൾ പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് ഇ​ട​പെ​ട്ട് ഒ​ഴി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ത​ട്ടു​ക​ട ഉ​ട​മ​ക​ൾ​ക്ക് പൊ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു എ​ങ്കി​ലും ഇ​വ​ർ ഒ​ഴി​യാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പേ​രൂ​ർ​ക്ക​ട പൊ​ലീ​സും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ഒ​ഴി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പ​രു​ത്തി​പ്പാ​റ-​കേ​ശ​വ​ദാ​സ​പു​രം റോ​ഡി​ന്റെ ഒ​രു വ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന 25 ഓ​ളം ത​ട്ടു​ക​ട​ക​ൾ ഒ​ഴി​പ്പി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി ത​ട്ടു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത് മൂ​ലം വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം നേ​രി​ട്ടി​രു​ന്നു.

എം.​സി റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്നു എ​ന്ന് കാ​ണി​ച്ച് നി​ര​വ​ധി പേ​രാ​ണ് പൊ​ലീ​സി​ലും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ കു​റ​ച്ചു​ദി​വ​സം നി​ർ​ത്തി​വെ​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ് പ​തി​വ്. ഉ​ന്ന​ത​ങ്ങ​ളി​ലെ സ്വാ​ധീ​നം മൂ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​റ​ച്ചു​നാ​ൾ കൂ​ടി പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​വ​ർ​ക്ക് ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ട്ട​ട അ​ജി​ത്ത് പ​റ​ഞ്ഞു. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും എ​ത്തു​ന്ന ആ​ൾ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റു​ന്ന​തി​നാ​ൽ വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി 11 വ​രെ ഈ ​ഭാ​ഗ​ത്ത് കൂ​ടി​യു​ള്ള ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​നി ത​ട്ടു​ക​ട​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ​ക്ഷം കേ​സെ​ടു​ക്കേ​ണ്ടി വ​രും എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ മൊ​ബൈ​ൽ ത​ട്ടു​ക​ട​ക​ൾ സ്ഥ​ല​ത്തു​നി​ന്ന് എ​ടു​ത്തു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റി​യ​തോ​തി​ൽ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യി. മൊ​ബൈ​ൽ ത​ട്ടു​ക​ട​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​ട​മ​ക​ൾ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് കാ​ര​ണം. എ​ന്നാ​ൽ പൊ​ലീ​സി​ന്റെ അ​റി​യി​പ്പി​നെ തു​ട​ർ​ന്ന് വാ​ക്കേ​റ്റം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും ഇ​വ​ർ പി​ന്നീ​ട് ഒ​ഴി​യാ​ൻ ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalityevacuatedperoorkadaIllegal Stall
News Summary - നഗരസഭ ഇടപെട്ടു; പേരൂർക്കടയിൽ അനധികൃത തട്ടുകടകൾ ഒഴിപ്പിച്ചു
Next Story