മാതാവിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍
text_fieldsടിന്റു
പേരൂര്‍ക്കട: ഭാര്യയെ ഉപദ്രവിക്കുന്നതു തടയാൻ ശ്രമിച്ച അമ്മയെ മര്‍ദിച്ച മകനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് ദര്‍ശന്‍ നഗര്‍ യശോധ ഭവനില്‍ നിന്ന് അമ്പലമുക്ക് എന്‍.സി.സി റോഡ് മണ്ണടി ലെയിന്‍ എം.ആര്‍.എ 81ല്‍ വാടകക്ക് താമസിക്കുന്ന ടിന്റു (34 -ചന്തു) ആണ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് സംഭവം. 55 വയസ്സുകാരിയായ മാതാവാണ് ആക്രമണത്തിന് ഇരയായത്. ടിന്റു സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും പേരൂര്‍ക്കട പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുന്നതു കണ്ട മാതാവ് ഇടപെട്ടു.
പ്രകോപിതനായ ടിന്റു പട്ടിക കഷണം ഉപയോഗിച്ച് മാതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പേരൂര്‍ക്കട സി.ഐ ഉമേഷും സംഘവുമാണ് പിടികൂടിയത്. നിരവധി അടിപിടിക്കേസുകളിലെ പ്രതിയാണ് ടിന്റുവെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

