Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂട്ടറപകടത്തിൽ യുവതി മരിച്ചു

text_fields
bookmark_border
സ്കൂട്ടറപകടത്തിൽ യുവതി മരിച്ചു
cancel
Listen to this Article

പേരൂർക്കട: സ്കൂട്ടറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വട്ടിയൂർക്കാവ് നേതാജി റോഡ് സ്വദേശി നന്ദ (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം. നന്ദ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു.

സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ നന്ദയുടെ തലക്ക് വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമാതി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. ഭർത്താവ്: കെ.അനീഷ് കുമാർ, മകൾ: തനുശ്രീ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 25 years old woman died in accident
Next Story