എസ്.എ.ടി ആശുപത്രി ഫാര്‍മസിയില്‍ കാത്തുനിന്ന് ജനം മടുത്തു
text_fieldsഎസ്.എ.ടി ആശുപത്രിക്ക് മുന്നിലെ ഫാര്‍മസിയില്‍ മരുന്നു വാങ്ങാനെത്തിയവരുടെ
നീണ്ട ക്യൂ
മെഡിക്കല്‍ കോളജ്: എസ്.എ.ടി ആശുപത്രിയിലെ പ്രധാന ഫാര്‍മസിയില്‍ മരുന്നുവാങ്ങാനെത്തുന്നവര് ദുരിതത്തില്‍. മരുന്ന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ക്യൂനില്ക്കണം. പ്രസവ സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരുമാണ് മണിക്കൂറോളം ക്യൂവില്‍നിന്ന് ദുരിതമനുഭവിക്കുന്നത്.
ഇവിടെ പ്രധാനമായി മൂന്ന് കൗണ്ടറുകളാണുളളത്. ഉളളതില്‍ തന്നെ മിക്ക സമയങ്ങളിലും ജീവനക്കാര്‍ സേവനത്തിന് എത്താത്തതാണ് ക്യൂ 75 മീറ്ററിലേറെ നീളാന്‍ ഇടയാകുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
കെട്ടിടത്തിനു പുറത്തേക്ക് ക്യൂ നീളുകയാണെങ്കില്‍ വെയിലും മഴയും ഏല്ക്കാതെ മരുന്നുവാങ്ങാന്‍ കഴിയില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയാല്‍ മാത്രമേ പ്രശനത്തിന് പരിഹാരം കാണാന്‍ കഴിയുകയുളളൂവെന്നാണ് മറ്റ് ജീവനക്കാരും പറയുന്നത്.
കൈക്കുഞ്ഞുങ്ങളുമായി എത്തി ഏറെ നേരം ക്യൂവില്‍ കാത്തുനില്ക്കുന്നവരുടെ കാര്യമാണ് ഏറെയും ബുദ്ധിമുട്ടുണ്ടാക്കുന്നത്. എസ്.എ.ടി ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടര്‍മാരും എഴുതുന്ന മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ഈ ഫാര്‍മസിയില്‍ ലഭിക്കുന്നതിനാലാണ് കൂടുതല്‍ പേരും എസ്.എ.ടിയിലെ ഫാര്‍മസിയെ തന്നെ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

