ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയിട്ടും ജനം ലോക്കിൽ; റോഡിലെ തടസ്സങ്ങൾ നീക്കാതെ പൊലീസ്
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചിട്ടും നഗരത്തിൽ മാർഗതടസ്സം തീർത്തുള്ള ബാരിക്കേഡുകൾ പൊലീസ് നീക്കംചെയ്യാത്തത് യാത്രക്കാരെ വലക്കുന്നു. തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. പകരം മേയ് 30 വരെ ലോക്ഡൗൺ എന്ന രീതിയിൽ അത് നീട്ടിയിരിക്കുകയാണ്. ട്രിപ്പിൾ ലോക്ഡൗണിെൻറ ഭാഗമായാണ് ഇടറോഡുകൾ മുഴുവൻ അടച്ച് നഗരത്തിലേക്കുള്ള പ്രവേശനം ഒറ്റവഴിയിലൂടെ ക്രമീകരിച്ചത്.
മടക്കവും അതുപോലെ ഒറ്റവഴിയിലൂടെ മാറ്റുകയുണ്ടായി. എന്നാൽ വെള്ളിയാഴ്ച വൈകീേട്ടാടെ ട്രിപ്പിൾ ലോക്ഡൗൺ തിരുവനന്തപുരത്ത് ഒഴിവാക്കി. അതുസംബന്ധിച്ച വിജ്ഞാപനം കലക്ടർ പുറത്തിറക്കുകയും ചെയ്തു. രോഗവ്യാപനം വർധിച്ചതിനെത്തുടർന്ന് മേയ് 16ന് അർധരാത്രി മുതൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ശനിയാഴ്ച രാവിലെ 6ന് പിൻവലിക്കുമെന്നാണ് കലക്ടർ അറിയിച്ചത്. അതേസമയം സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജില്ലയിൽ തുടർന്നും കർശനമായി നടപ്പാക്കുമെന്നും കലക്ടർ വ്യക്തമാക്കുകയുണ്ടായി.
പക്ഷേ, ഇടറോഡുകൾ എല്ലാം പൊലീസ് അടച്ചത് അതുപോലെ ഇപ്പോഴും തുടരുകയാണ്. ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയാൽ പിന്നെ കണ്ടെയ്ൻമെൻറ് സോണുകളാണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഒരു പ്രദേശം മാത്രം വേർതിരിച്ച് അടക്കാവൂ.
ഇതുകാരണം അത്യാവശ്യകാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ കലോമീറ്ററുകൾ കറങ്ങി ലക്ഷ്യസ്ഥാനത്ത് എത്തേണ്ട സ്ഥിതിയാണ്. ഇളവ് നൽകിയതോടെ വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങാൻ തുടങ്ങി. വൺവേ റോഡുകളിൽ ഇപ്പോഴും ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുകയാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്.
സിറ്റിയിലേക്ക് പ്രവേശിക്കുന്ന മിക്ക ഇടറോഡുകളും ബാരിക്കേഡും മറ്റ് തടസ്സങ്ങൾ സ്ഥാപിച്ചും വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ് ഇരുചക്രവാഹനങ്ങൾക്കോ കാൽനടക്കോ പോലും പറ്റാത്ത സ്ഥിതിയാണ്.
കലക്ടറും കമീഷണറും പറഞ്ഞാലെ റോഡ് അടച്ചിരിക്കുന്നത് എടുത്തുമാറ്റാനാകൂവെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
