Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാൽനടക്കാർ...

കാൽനടക്കാർ സുരക്ഷിതരല്ല; രണ്ടര വർഷത്തിനിടെ നിരത്തിൽ പൊലിഞ്ഞത്​ 104 ജീവൻ

text_fields
bookmark_border
accidents
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് 104 കാ​ൽ​ന​ട​ക്കാ​ർ. 2021 ജ​നു​വ​രി മു​ത​ൽ 23 ജൂ​ലൈ​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ മാ​ത്രം 20 ​പേ​ർ മ​രി​ച്ചു. ഇ​തി​ൽ 60 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്. കാ​ൽ​ന​ട​ക്കാ​ർ മ​രി​ച്ച​തി​ൽ ഏ​റെ​യും ദേ​ശീ​യ​പാ​ത​യി​ലാ​ണ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ക്കാ​ൾ കാ​ർ, ഓ​ട്ടോ, ബൈ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി കാ​ൽ​ന​ട​ക്കാ​ർ​ക്ക് അ​പ​ക​ടം വി​ത​ക്കു​ന്ന​തെ​ന്ന്​ സി​റ്റി പൊ​ലീ​സി​ന്റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഈ ​കാ​ല​യ​ള​വി​ലെ 26 കാ​ൽ​ന​ട​ക്കാ​രു​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം കാ​റു​ക​ളാ​ണ്. 11 അ​പ​ക​ടം ഓ​ട്ടോ​റി​ക്ഷ​മൂ​ല​വും. 54 ശ​ത​മാ​നം കാ​ൽ​ന​ട​ക്കാ​രു​ടെ അ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​ത് പ​ക​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ത്രി അ​പ​ക​ട​ങ്ങ​ളി​ൽ 48 കാ​ൽ​ന​ട​ക്കാ​രും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ 56 പേ​രും മ​രി​ച്ചു.

ഇ​തി​ൽ 53 പേ​ർ ദേ​ശീ​യ​പാ​ത​ക​ളി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ 47 അ​പ​ക​ട​ങ്ങ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​മൂ​ല​മു​ണ്ടാ​യ​താ​ണ്. 26 അ​പ​ക​ട​ങ്ങ​ളി​ൽ കാ​റും 11 എ​ണ്ണ​ത്തി​ൽ ഓ​ട്ടോ​ക​ളും കാ​ര​ണ​മാ​യി. റോ​ഡ്​ സു​ര​ക്ഷ​ക്കാ​യി കോ​ടി​ക​ൾ മു​ട​ക്കു​മ്പോ​ഴും സു​ര​ക്ഷി​ത​മാ​യ കാ​ൽ​ന​ട​പോ​ലും നി​ര​ത്തി​ൽ സാ​ധ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ്​ ഈ ​ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

Show Full Article
TAGS:AccidentsTrivandrum newsPedestrians
News Summary - Pedestrians are not safe-104 lives were lost on the road in two and a half years
Next Story