പട്ടാമ്പി ജ്വല്ലറി കവർച്ച: പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ ബിനു
പട്ടാമ്പി: പട്ടാമ്പി ആരാധന ജ്വല്ലറിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയിലെ പ്രതികൾ പട്ടാമ്പി പൊലീസിന്റെ പിടിയിൽ.
തിരുവനന്തപുരം നെടുമങ്ങാട് കൊട്ടമല സ്വദേശി ബിനു (52), മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് ചെമ്പത്ത് വീട്ടിൽ റഫീഖ് എന്ന മുരളി (43) എന്നിവരെയാണ് ശാസ്ത്രീയാന്വേഷണത്തിലൂടെ പിടികൂടിയത്. ജ്വല്ലറി കുത്തിത്തുറന്ന് എട്ട് പവൻ ആഭരണവും അമ്പതിനായിരം രൂപയുമാണ് കവർന്നത്. പട്ടാമ്പി നഗരത്തിൽ വർഷങ്ങളായി കഴിയുന്നവരാണ് പ്രതികൾ. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. ഇവരുടെ പേരിൽ നേരത്തെ കേസുകളുള്ളതും അന്വേഷണത്തിന് സഹായകമായി.
വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും ശാസ്ത്രീയാന്വേഷണസംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു.ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ്കുമാർ, പട്ടാമ്പി ഇൻസ്പെക്ടർ എസ്. അൻഷാദ്, സബ് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

